പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബിഎ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഒറ്റപ്പാലം എന്‍എസ്എസ് ട്രെയ്നിംഗ് കോളജ് പരീക്ഷാകേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ഥികള്‍ 19, 20 തീയതികളിലേക്ക് മാറ്റിയ ഇംഗ്ലീഷ്, മലയാളം പരീക്ഷകള്‍ക്ക് ഒറ്റപ്പാലം, മണിശേരി എഎംസി ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകണം.
അറബിക് യുജിസി നെറ്റ് കോച്ചിംഗ്
ഇസ്ലാമിക് ചെയറില്‍ അറബിക് വിഷയത്തില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ 19ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736418428, 8129907344 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പരീക്ഷാ അപേക്ഷ
2016 സിലബസ്, രണ്ട് വര്‍ഷ അദീബെ ഫാസില്‍ ഉറുദു പ്രിലിമിനറി ഏപ്രില്‍, മേയ് 2021 ഒന്നാം വര്‍ഷ പരീക്ഷക്ക് പിഴ കൂടാതെ 29 വരേയും 170 രൂപ പിഴയോടെ മേയ് 3 വരേയും ഫീസടച്ച് മേയ് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ 2019 സ്കീം, 2019 മുതല്‍ പ്രവേശനം സിബിസിഎസ്എസ്പിജി ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും 2018 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബിപിഎഡ് ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും അഫിലിയേറ്റഡ് കോളജുകളിലെ 2017, 2018 പ്രവേശനം സിയുസിഎസ്എസ്പിജി ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ 28 വരേയും ഫീസടച്ച് 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
2015 സിലബസ് 2018 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ ഹിയറിംഗ് ഇംപയര്‍മെന്റ് സ്പെഷല്‍ എഡ്യുക്കേഷന്‍ ബിഎഡ് ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരേയും 170 രൂപ പിഴയോടെ 24 വരേയും ഫീസടച്ച് 26 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളജുകളിലെ 2016 സ്കീം, 2016 മുതല്‍ പ്രവേശനം സിയുസിഎസ്എസ് ഒന്നാം സെമസ്റ്റര്‍ എംബിഎ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരേയും 170 രൂപ പിഴയോടെ 26 വരേയും ഫീസടച്ച് 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
സിബിസിഎസ്എസ് ഒന്നാം സെമസ്റ്റര്‍ എംഎസ്ഡബ്ല്യു നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
പരീക്ഷ
സിസിഎസ്എസ്പിജി മൂന്നാം സെമസ്റ്റര്‍ എംഎസ് സി, എംകോം നവംബര്‍ 2020 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 22നും 2018 സ്കീം, 2014, 2017, 2018 പ്രവേശനം രണ്ടാം വര്‍ഷ എംസിഎ ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മേയ് 10നും ആരംഭിക്കും.
ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം
രണ്ടാം വര്‍ഷ ബിഎച്ച്എം ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 30 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
ഡോ. ബി. ജോണ്സണ് കോമേഴ്സ് ഡീന്‍
കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠന വകുപ്പിലെ പ്രഫ. ഡോ. ബി. ജോണ്‍സനെ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫാക്കല്‍റ്റി ഡീനായി ചാന്‍സലര്‍ നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.