പിഎച്ച്ഡി പ്രവേശനം വിജ്ഞാപനം പുറപ്പെടുവിച്ചു
2021 അധ്യായന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. മേയ് 10ന് മുമ്പായി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനറല്‍
വിഭാഗത്തിന് 610 രൂപയും എസ് സി/എസ്ടി വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്. പിഎച്ച്ഡി റഗുലേഷന്, ഒഴിവുകള്‍, പ്രവേശന പരീക്ഷയെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 2407017.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ സിയുസിഎസ്എസ്പിജി 2017, 2018 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ കോഴ്സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മെയ് മൂന്ന് വരേയും 170 രൂപ പിഴയോടെ അഞ്ചു വരെയും ഫീസടച്ച് ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ 2016 സ്കീം, 2016 മുതല്‍ പ്രവേശനം സിയുസിഎസ്എസ് ഒന്നാം സെമസ്റ്റര്‍ എംബിഎ ഇന്റേര്നാഷണല് ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജനുവരി 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരേയും 170 രൂപ പിഴയോടെ 30 വരേയും ഫീസടച്ച് മെയ് മൂന്ന് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബിഎഡ് നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.