ബിടെക് പുനർമൂല്യ നിർണയ ഫലം
തിരുവനന്തപുരം: ബിടെക് ഒന്ന്, രണ്ട് (2015 സ്കീം) മൂന്ന്, ആറ് സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലങ്ങൾ വിദ്യാർഥികളുടെയും കോളജുകളുടെയും ലോഗിനുകളിൽ ലഭ്യമാണ്. കോവിഡ് 19 മൂലം 20 ശതമാനം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം ഇനിയും ലഭ്യമാകാനുണ്ട്. ഈ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. കൂടാതെ, യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ മൂല്യനിർണയ ഫലം വിദ്യാർഥികളെ അറിയിക്കും.