ബിഫാം ലാറ്ററൽ എൻട്രി പരീക്ഷാ ഫലം
തിരുവനന്തപുരം: ബിഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷാ ഫലം, വിവിധ സംവരണത്തിനു അർഹരായവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് എന്നിവ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇ.കെ. ഫാത്തിമ ഒന്നാം റാങ്ക് കരസ്ഥമാക്കി. വിവിധ കാരണങ്ങളാൽ പരീക്ഷാ ഫലം തടഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ളവർ മതിയായ രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.