എംഎഡ്, എംടെക്., പിജി അഡ്മിഷൻ - അപേക്ഷ ക്ഷണിച്ചു
ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷനിൽ 2021 22 വർഷത്തെ എംഎഡ് കോഴ്സിന് അഡ്മിഷൻ നേടുന്നതിനുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടത്തുന്നത്. 2021 ജൂണിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31. അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിഎഡ് ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിഎഡ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് കാര്യവട്ടം സിഎസ്എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2308328, 0471 2304718
വിവിധ പഠനവകുപ്പുകളിലേക്ക് 2021 22 അധ്യയന വർഷത്തെ എംടെക്, പിജി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷനുള്ള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർവകലാശാല ഹെൽപ്പ്ഡെസ്ക്/എൻക്വയറി സേവനം താത്കാലികമായി നിർത്തി
കോവിഡ് 19 വ്യാപനത്തിന്റെയും സർക്കാർ നിയന്ത്രണങ്ങളുടേയും പശ്ചാത്തലത്തിൽ കേരളസർവകലാശാലയുടെ ഹെൽപ്പ്ഡെസ്ക്/എൻക്വയറി കൗണ്ടറുകളുടെ നേരിട്ടുളള സേവനം താത്കാലികമായി നിർത്തിവച്ചു. 9188526670, 9188526671, 9188526674, 9188526675 എന്ന ഫോണ്‍ നന്പറുകളിലും
[email protected] , [email protected] എന്ന ഇമെയിൽ ഐഡികളിൽ കൂടിയും അന്വേഷണങ്ങൾ നടത്താം.