സ്പോണ്‍സർഷിപ്പിന് അപേക്ഷിക്കാം
കോട്ടയം: വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ എംബിബിഎസ്, ബിഎസ്സി നഴ്സിംഗ് തുടങ്ങിയ കോഴ്സുകളുടെ സ്പോണ്‍സർഷിപ് ഫോം സിഎസ്ഐ മധ്യകേരള മഹായിടവക ഓഫീസിൽനിന്നും ലഭ്യമാണ്. മധ്യകേരള മഹായിടവക അംഗങ്ങൾ ജൂണ്‍ നാലിനു മുന്‍പ് പൂരിപ്പിച്ച അപേക്ഷ തിരികെ സമർപ്പിക്കണം.
12ന് രാവിലെ 9.30നു കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടത്തുമെന്നു മഹായിടവക ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ റവ. ജേക്കബ് ദാനിയേൽ അറിയിച്ചു. ഫോണ്‍: 0481 2567274, 2566931.