സാങ്കേതിക സർവകലാശാല ലോക്ഡൗണും അനുബന്ധ യാത്രാ നിയന്ത്രണങ്ങളും കണക്കിലെടുത്ത് ഇന്നു നടത്താനിരുന്ന ബിടെക് മൂന്നാം സെമസ്റ്റർ റഗുലർ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
ബിടെക് ആറാം സെമസ്റ്റർ ഓണേഴ്സ് ഫലം
ബിടെക് ആറാം സെമസ്റ്റർ ഓണേഴ്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റ പകർപ്പിനും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 28 നകം വിദ്യാർഥികളുടെ ലോഗിൻ വഴി സമർപ്പിക്കാം. ഉത്തരക്കതടലാസിന്റെ പകർപ്പിനുള്ള ഫീസ് 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയുമാണ്.
പിഎച്ച്ഡി അഡ്മിറ്റ് കാർഡ്
27 ന് നടക്കുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം.