University News
പി​​​ജി പ്ര​​​വേ​​​ശ​​​നം
ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ പി​​​ജി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം 24 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​വ​​​രെ നീ​​​ട്ടി​. ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ ഷെ​​​ഡ്യൂ​​​ൾ പി​​​ന്നീ​​​ട് ന​​​ൽ​​​കും. അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ഫോ​​​ൺ മു​​​ഖേ​​ന മാ​​​ത്രം. ഹെ​​​ൽ​​​പ്പ്‌ ലൈ​​​ൻ ന​​​മ്പ​​​ർ : 04972715261, 7356948230 (പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഓ​​​ഫീ​​​സ് സ​​​മ​​​യ​​​ത്ത് മാ​​​ത്രം ബ​​​ന്ധ​​​പ്പെ​​​ടു​​​ക). Website: www.admission.kannuruniversity.ac.in, Email id: pgsws<\@>kannuruniv.ac.in

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ഫ​​​ലം

ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ (ഏ​​​പ്രി​​​ൽ 2020) പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ഫ​​​ലം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഡോ​​ക്‌​​ട​​ർ, ന​​ഴ്സ് നി​​യ​​മ​​നം

ക​​ണ്ണൂ​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ താ​​​ഴെ​​പ്പ​​റ​​​യു​​​ന്ന കാ​​​മ്പ​​​സു​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ഡോ​​​ക്‌​​ട​​​ർ, ന​​​ഴ്സ് ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള വാ​​​ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ചു​​​വ​​​ടെ ചേ​​​ർ​​​ത്ത തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ത​​​ത് കാ​​​മ്പ​​​സു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. മാ​​​ങ്ങാ​​​ട്ടു​​പ​​റ​​​മ്പ് കാ​​​മ്പ​​​സ്, മാ​​​ങ്ങാ​​​ട്ടു​​പ​​​റ​​​മ്പ്16, ഡോ . ​​​ജാ​​​ന​​​കി​​യ​​​മ്മാ​​​ൾ കാ​​​മ്പ​​​സ്, പാ​​​ല​​​യാ​​​ട്, ത​​​ല​​​ശേ​​​രി16, സ്വാ​​​മി ആ​​​ന​​​ന്ദ തീ​​​ർ​​​ഥ കാ​​​മ്പ​​​സ്, പ​​​യ്യ​​​ന്നൂ​​​ർ15, ഡോ. ​​​പി.​​​കെ. രാ​​​ജ​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ കാ​​​മ്പ​​​സ്, നീ​​​ലേ​​​ശ്വ​​​രം14, മാ​​​ന​​​ന്ത​​​വാ​​​ടി കാ​​​മ്പ​​​സ്, ഇ​​​ട​​​വ​​​ക, വ​​​യ​​​നാ​​​ട്15, താ​​​വ​​​ക്ക​​​ര കാ​​​മ്പ​​​സ്, ക​​​ണ്ണൂ​​​ർ15. സ​​​മ​​​യം: ഡോ​​​ക്‌​​ട​​​ർ രാ​​വി​​ലെ പ​​ത്ത്, ന​​ഴ്സ്​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ട്.

താ​​ത്പ​​ര്യ​​മു​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ, യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​സ​​​ഹി​​​തം നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ട്ട സ​​​മ​​​യ​​​ക്ര​​​മം അ​​​നു​​​സ​​​രി​​​ച്ച് അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് ഹാ​​​ജ​​​രാ​​​ക​​ണം. താ​​​വ​​​ക്ക​​​ര കാ​​​മ്പ​​​സി​​​ൽ ഹാ​​​ജ​​​രാ​​​കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ർ മു​​​മ്പാ​​​കെ​​​യും ഇ​​​ത​​​ര കാ​​​മ്പ​​​സു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​ത​​​ത് കാ​​​മ്പ​​​സ് ഡ​​​യ​​​റ​​​ക്‌​​ട​​​ർ മു​​​മ്പാ​​​കെ​​​യും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്.​ വി​​​ശ​​​ദ​​മാ​​യ വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. (www.kannuruniversity.ac.in).