കുസാറ്റ് എംടെക് മറൈന്‍ ബയോടെക്നോളജിയിൽ അപേക്ഷ ക്ഷണിച്ചു
കളമശേരി: കുസാറ്റ് നാഷണല്‍ സെന്റർ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്തില്‍ കേന്ദ്ര ബയോടെക്നോളജി വകുപ്പ് സ്പോണ്സര് ചെയ്യുന്ന എംടെക് മറൈന്‍ ബയോടെക്നോളജി പ്രോഗ്രാമിന്റെ 20212022 അക്കാഡമിക് വര്‍ഷത്തെ പ്രവേശനത്തിന് ഗാറ്റ്ബി 2021 യോഗ്യതയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ജനറല്‍: 121.5, സാമ്പത്തിക ദുര്‍ബല വിഭാഗം (ജനറല്ഇഡബ്യൂഎസ്): 121.5, ഒബിസിഎന്സിഎല്: 103.5, പട്ടിക ജാതി: 67.5, പട്ടിക വര്‍ഗം: 60, പിഡബ്യൂഡി/ഡിഎ: 60 എന്നിങ്ങനെ മിനിമം ഗാറ്റ്ബി സ്കോറുളളവര്ക്ക് ഓരോ വിഭാഗത്തിനും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ ncaah. ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.