University News
പ​രീ​ക്ഷാ ഫ​ലം
2021 ജ​നുവ​രി​യി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പേ​പ്പ​റൊ​ന്നി​ന് 370 രൂ​പ നി​ര​ക്കി​ലും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക് പേ​പ്പ​റൊ​ന്നി​ന് 160 രൂ​പ നി​ര​ക്കി​ലും ഫീ​സ​ട​യ്ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.mgu.ac.in എ​ന്ന വെ​ബ് സൈ​റ്റി​ൽ.

എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ട്

2021 ജൂ​ണി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് ) റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പേ​പ്പ​റൊ​ന്നി​ന് 370 രൂ​പ നി​ര​ക്കി​ലും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക് പേ​പ്പ​റൊ​ന്നി​ന് 160 രൂ​പ നി​ര​ക്കി​ലും ഫീ​സ​ട​യ്ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.mgu.ac.in എ​ന്ന വെ​ബ് സൈ​റ്റി​ൽ.

അ​പേ​ക്ഷാ തീ​യ​തി

ബി​ടെ​ക് (സി​പി​എ​എ​സ്) ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ സെ​മ​സ്റ്റ​ർ (2015 മു​ത​ൽ 2017 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ആ​റാം സെ​മ​സ്റ്റ​ർ (2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ൻ​റ​റി, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് ) പ​രീ​ക്ഷ​ക​ൾ​ക്ക് 20 മു​ത​ൽ 22 വ​രെ​യും 525 രൂ​പ ഫൈ​നോ​ടെ 23നും 1050 ​രൂ​പാ സൂ​പ്പ​ർ​ഫൈ​നോ​ടെ 24 നും ​സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

താ​ത്ക്കാ​ലി​ക നി​യ​മ​നം

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​ന് മൂ​ന്ന് മാ​സ​ത്തേ​യ്ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തും. ദി​വ​സം ര​ണ്ട് മ​ണി​ക്കൂ​ർ ജോ​ലി​ക്ക് 125 രൂ​പാ നി​ര​ക്കി​ൽ വേ​ത​നം ല​ഭി​ക്കും. അ​പേ​ക്ഷ​ക​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ട്ട് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന​വ​രും 21 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രും 60 വ​യ​സ് ക​ഴി​യാ​ത്ത​വ​രു​മാ​യി​രി​ക്ക​ണം. പ​ത്താം ക്ലാ​സി​ന് മു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. താ​ത്പ​ര്യ​മു​ള്ള​വ​ർ പേ​ര്, മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ യോ ​ആ​ധാ​ർ കാ​ർ​ഡി​ന്‍റെ യോ ​പ​ക​ർ​പ്പ് സ​ഹി​തം അ​സി​സ്റ്റ​ൻ​റ് ര​ജി​സ്ട്രാ​ർ​ക്ക് ഒ​ന്ന് (ഭ​ര​ണ വി​ഭാ​ഗം) ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30.

ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ ബ​ന്ധ​പ്പെ​ട​ണം

14, 15, 16 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് ജ​ന​റേ​റ്റ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട​സം നേ​രി​ടു​ന്ന​വ​ർ 13നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി ഇ​ബി 14 സെ​ക്ഷ​നു​മാ​യോ, 9446053732 എ​ന്ന മൊ​ബൈ​ൽ ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം. പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ​ടി​ക്ക​റ്റി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​യു​ടെ ഒ​പ്പ് വാ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത പ​ക്ഷം ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള സെ​ന്‍റ​ർ ഐ​ഡ​ൻ​റ്റി​റ്റി കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഫോ​ട്ടോ ഐ​ഡി പ​രീ​ക്ഷാ​സെ​ന്‍റ​റു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം.