ഐഐഎമ്മുകളിലെ എംബിഎ പ്രവേശനത്തിന് ഏത് പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്? ഈ വർഷം അപേക്ഷിക്കേണ്ടത് എപ്പോഴാണ്?
അനുപമ തോമസ് വടക്കാഞ്ചേരി 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) കളിൽ എംബിഎ, പിജിഡിഎം പ്രവേശനത്തിന് കോമൺ അഡ്മിഷൻ ടെസ്റ്റ് അഥവാ CAT എന്ന പ്രവേശനപരീക്ഷയാണ് എഴുതേണ്ടത്. ഐഐഎമ്മുകളിലെ 5100ൽ അധികം സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനു മാത്രമല്ല പ്രധാനപ്പെട്ട ചില ബിസിനസ് സ്കൂളുകളിലെ എംബിഎ പ്രവേശനത്തിനും CAT സ്കോറിംഗ് ആണ് പരിഗണിക്കുന്നത്.
ഓരോ വർഷവും ഒരു ഐഐഎമ്മിനായിരിക്കും ആ വർഷത്ത CAT പരീക്ഷയുടെ നടത്തിപ്പു ചുമതല. ഈ വർഷത്തെ CATന്റെ ചുമതല ഐഐഎം അഹമ്മദാബാദിനാണ്.
പൂർണമായും കംപ്യൂട്ടർ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയിൽ നൂറു ചോദ്യങ്ങളുണ്ടാകും.
ഒരു ചോദ്യത്തിന് മൂന്നു മാർക്ക് വീതമാണ്. തെറ്റായ ഓരോ ഉത്തരത്തിനും ഒരു മാർക്ക് വീതം നെഗറ്റീവ് മാർക്കായി കുറയ്ക്കും. 180 മിനിറ്റ് ആണ് സമയം.
മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ പരീക്ഷയിൽ
CAT Quantitative Aptitude
CAT Logical Reasoning&Data Interpretation
CAT Verbal Ability&Reading Comprehension എന്നിങ്ങനെയാണ് വിഷയ ക്രമീകരണം.
2021ലെ കാറ്റ് പരീക്ഷയുടെ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന ദിവസം
സെപ്റ്റംബർ 22 വൈകുന്നേരം അഞ്ച് വരെ നീട്ടിയിട്ടുണ്ട്.
ഐഐഎമ്മുകൾക്കു പുറമേ CAT അംഗീകരിക്കുന്ന മാനേജ്മെന്റ് സ്കൂളുകൾ ഇവയാണ്.
1)എസ്പി ജയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് മുംബൈ.
2) ഫാക്കൾട്ടി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡൽഹി.
3) മാനേജ്മെന്റ് ഡെവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഗുരുഗ്രാം, ഹരിയാന.
4) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി ഗാസിയാബാദ്.
5 )ജാം ലാൽ ബജാജ് ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മുംബൈ.
6 )ഇന്റർനാഷണൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി
7 )നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്, മുംബൈ.
ബാബു പള്ളിപ്പാട്ട് 9496181703
[email protected]