മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആന്‍ഡ് മീഡിയ സ്റ്റഡീസ്, ബിഎ ഇക്കണോമിക്സ് ആന്‍ഡ് മീഡിയ സ്റ്റഡീസ്, ബിഎ ഇംഗ്ലീഷ് ആന്‍ഡ് മലയാളം ലിറ്ററേച്ചർ, ബികോം അക്കൗണ്ട്സ് ആന്‍ഡ് ഡാറ്റാ സയൻസ് ന്യൂ ജനറേഷൻ ഡബിൾ മെയിൻ, ഓഗസ്റ്റ് 2022 (2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രിൽ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസർട്ടേഷൻ ആന്‍ഡ് വൈവ വോസി
വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന രണ്ടാം സെമസ്റ്റർ എംഎൽഐഎസ്സി (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2019 അഡ്മിഷൻ) പരീക്ഷയുടെ ‘LISM 58 –Dissertation and Viva–Voce’ പരീക്ഷ ഏപ്രിൽ 18 ന് രാവിലെ 10.30 മുതൽ പാളയത്തുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇൻഫർമേഷൻ സയൻസിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഏപ്രിലിൽ നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം മേഴ്സിചാൻസ് 2009 സ്കീം/2010 2014 അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ഏപ്രിൽ 12 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 18 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 20 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്ക് കോളജ് മാറ്റത്തിന് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 2022 2023 അധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേക്ക് കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളജ് മാറ്റം ഗവണ്മെന്റ്/എയ്ഡഡ് കോളജുകൾ തമ്മിലും, സ്വാശ്രയ കോളജുകൾ തമ്മിലും, യുഐടികൾ തമ്മിലും അനുവദിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാർക്ക്ലിസ്റ്റ് സഹിതം പഠിക്കുന്ന കോളജിലെയും ചേരാൻ ഉദേശിക്കുന്ന കോളജിലെയും പ്രിൻസിപ്പൽമാരുടെ ശിപാർശയോടെ 1050/ രൂപ ഫീസ് അടച്ച് സർവകലാശാല രജിസ്ട്രാർ തപാലിൽ ഏപ്രിൽ 11 ന് മുൻപായി സമർപ്പിക്കേണ്ട താണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575/ രൂപ കൂടി അടയ്ക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. അവസാന തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.
ഓണ്‍ലൈൻ ക്ലാസ്
വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന ഒന്നാം സെമസ്റ്റർ പിജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ എംഎ, എംഎസ്സി, എംകോം, എംഎൽഐഎസ്സി) ഓണ്‍ലൈൻ ക്ലാസുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് (www.ideku.net) സന്ദർശിക്കുക.
അസൈൻമെന്റ് സമർപ്പിക്കാം
വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന അഞ്ചും ആറും സെമസ്റ്റർ യുജി പ്രോഗ്രാമുകളുടെ (ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ 2020 അഡ്മിഷൻ) അസൈൻമെന്റുകൾ ഏപ്രിൽ 10, 11 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കേണ്ട താണ്. വിശദവിവരങ്ങൾക്ക് (www.ideku.net) സന്ദർശിക്കുക.
ഗണിത ശാസ്ത്ര പാഠ്യപദ്ധതി ശിൽപശാല
ഗണിത ശാസ്ത്ര വിഭാഗവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് റിസർച്ച് ആന്‍ഡ് ട്രെയിനിംഗും (IMRT) സംയുക്തമായി ബിരുദതല പാഠ്യപദ്ധതി സംബന്ധിച്ച ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. ഇന്ന് കാര്യവട്ടം ഗണിതശാസ്ത്ര വിഭാഗത്തിലാണ് ശിൽപശാല, ബിരുദപഠനം നാലു വർഷമാക്കുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതിയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ ശിൽപശാല ചർച്ച ചെയ്യുന്നതാണ്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെയും IISER, IIST
തുടങ്ങിയ സ്ഥാപനങ്ങളിലെയും വിദഗ്ധർ ശിൽപശാലക്കു നേതൃത്വം നൽകും. ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ മെന്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് ശിൽപശാല ഉദ്ഘാടനം ചെയ്യും.
ഡിപ്ലോമ ഇൻ കമ്യുണിക്കേറ്റീവ് അറബിക്: അപേക്ഷ ക്ഷണിച്ചു
അറബിവിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈൻ) ആറാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റീവ് അറബിക്, അഫ്ദലുൽ ഉലമ പ്രിലിമിനറി, മുൻഷി അറബിക്, അറബിക് ടീച്ചേർസ് എക്സാമിനേഷൻ, അറബിഭാഷ രണ്ടാം ഭാഷയായി എടുത്ത ഏതെങ്കിലും ഡിഗ്രി, ഓറിയന്റൽ ടൈറ്റിൽ (ആലിം/ഫാളിൽ ബിരുദം), ഫീസ്: 6000/, സീറ്റുകൾ: 15. അപേക്ഷ ഫോമുകളും വിശദവിവരങ്ങളും കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10. ഫോണ്‍: 0471 2308846, 9562722485.