കുസാറ്റിൽ കമ്യൂണിക്കേറ്റീവ് അറബിക് കോഴ്സ്
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ ഇംഗ്ലീഷ് ആൻഡ് വിദേശ ഭാഷാ വകുപ്പ് നടത്തുന്ന കമ്യൂണിക്കേറ്റീവ് അറബിക് സായാഹ്ന കോഴ്സ് 18ന് തുടങ്ങും. 100 മണിക്കൂർ ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സിലേക്കു പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് 7,000 രൂപ.