24ലെ പരീക്ഷകൾ മാറ്റി
24നു നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും അന്നേദിവസം വാഹനപണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനുവരി 25ലേക്കു മാറ്റി. പരീക്ഷാസമയത്തിൽ മാറ്റമില്ല.
പരീക്ഷാ ഫലം
2017 ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ രണ്ടാംവർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, ഒന്നാം വർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, മൂന്നാംവർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി 30നകം അപേക്ഷിക്കണം.
2017 സെപ്റ്റംബറിൽ നടത്തിയ ഒന്നാംവർഷ എംഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, ഒക്ടോബറിൽ നടത്തിയ രണ്ടാംവർഷ എംഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധപ്പെടുത്തി. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി 30നകം അപേക്ഷിക്കണം.
2017 ഒക്ടോബറിൽ നടത്തിയ ഒന്നാംവർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി 30നകം അപേക്ഷിക്കണം.
2017 ഒക്ടോബറിൽ നടത്തിയ രണ്ടാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈൻ ആയി 30നകം അപേക്ഷിക്കണം.
2017 ഒക്ടോബറിൽ നടത്തിയ രണ്ടാംവർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈൻ ആയി 30നകം അപേക്ഷിക്കണം.
2017 ഒക്ടോബറിൽ നടത്തിയ രണ്ടാംവർഷ എംപിടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി 30നകം അപേക്ഷിക്കണം.
2017 നവംബറിൽ നടത്തിയ ഒന്നാം വർഷ എംഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി 30നകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
2017 ജൂലൈയിൽ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ച മൂന്നാം വർഷ ബിഡിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
2018 മാർച്ച് ഏഴുമുതലാരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി (2016, 2015 ആൻഡ് 2010 സ്കീം) പരീക്ഷയ്ക്ക് ജനുവരി 24 മുതൽ ഫെബ്രുവരി മൂന്നുവരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ. ഫൈനോടുകൂടി ഫെബ്രുവരി ഏഴുവരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 12 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
2018 മാർച്ച് അഞ്ചുമുതലാരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) പരീക്ഷയ്ക്ക് ഫെബ്രുവരി അഞ്ചുമുതൽ ഒന്പതുവരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ. ഫൈനോടുകൂടി ഫെബ്രുവരി 12 വരേയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 15 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.