2018 മാർച്ച് പതിനഞ്ചു മുതലാരംഭിക്കുന്ന രണ്ടാംവർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2010 ആൻഡ് 2012 സ്കീം) പരീക്ഷയ്ക്ക് ഈമാസം അഞ്ചു മുതൽ പതിനാലു വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി 17 വരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി 20 വരെയും രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
2017 ഒക്ടോബറിൽ നടത്തിയ എംഡി ഹോമിയോപ്പതി പാർട്ട് 1 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി പത്തിനകം അപേക്ഷിക്കണം.
പരീക്ഷാ തിസീസ് തീയതി
ഒക്ടോബറിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ പിജി ഡിഗ്രി (എം ഡി/എംഎസ്) സപ്ലിമെന്ററി പരീക്ഷയുടെ ഫൈനൽ തിസീസ് 3150 രൂപ ഫീസ് സഹിതം ഏപ്രിൽ മുപ്പതിനകം സമർപ്പിക്കണം. 5250 രൂപ ഫൈനോടുകൂടി മേയ് പതിനഞ്ചു വരെയും തീസീസ് സമർപ്പിക്കാം.
തിയറി പരീക്ഷാ തിയതി
2018 ഫെബ്രുവരി 28 മുതലാരംഭിക്കുന്ന നാലാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷാ തിയതി
അഞ്ചു മതലാരംഭിക്കുന്ന ഒന്നാം വർഷ ഫാം ഡി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.