University News
കു​സാ​റ്റ് ബ​ജ​റ്റ്: ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഗ​വേ​ഷ​ണ​ത്തി​നു മു​ൻ​തൂ​ക്കം
ക​​​ള​​​മ​​​ശേ​​​രി: ഉ​​​ന്ന​​​ത ഗു​​​ണ​​​നി​​​ല​​​വാ​​​ര ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് മു​​​ൻ​​​തൂ​​​ക്കം ന​​ൽ​​കി കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (​കു​​​സാ​​​റ്റ്) 201819 വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ചു. കു​​​സാ​​​റ്റി​​​നെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച 100 ലോ​​​കോ​​​ത്ത​​​ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ഒ​​ന്നാ​​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ആ​​​സ്ഥാ​​​ന​​​ത്ത് ചേ​​​ർ​​​ന്ന സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ചു​​കൊ​​ണ്ട് ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് പ​​​ർ​​​ച്ചേ​​സ് സ്റ്റാ​​​ൻ​​ഡിം​​ഗ് ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ ഡോ. ​​​എ​​​ൻ. ച​​​ന്ദ്ര​​​മോ​​​ഹ​​​ന​​​കു​​​മാ​​​ർ പ​​റ​​ഞ്ഞു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച 242 കോ​​​ടി രൂ​​​പ​​​യി​​​ൽ 140 കോ​​​ടി രൂ​​​പ ല​​​ബോ​​​റ​​​ട്ട​​​റി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും 100 കോ​​​ടി രൂ​​പ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നു​​​മാ​​​യി വി​​നി​​യോ​​ഗി​​ക്കും. ഇ​​​തി​​​ന്‍റെ നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നാ​​​യി ഓ​​​രോ വ​​​കു​​​പ്പി​​​ലും ഒ​​​രു അ​​​ധ്യാ​​​പ​​​ക​​​നെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യി നി​​​യ​​​മി​​​ക്കും. ഈ ​​​ഓ​​​ഫീ​​​സ​​​ർ മ​​​റ്റു ര​​​ണ്ടോ മൂ​​​ന്നാ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഗ​​​വേ​​​ഷ​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കും. ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​ടെ ഉ​​​പ​​​യോ​​​ഗം വി​​​ശ​​​ദ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള നി​​​ർ​​​ദേ​​​ശം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് ഗ​​​വേ​​​ഷ​​​ണ സം​​​ഘം ഏ​​​പ്രി​​​ൽ 12ന​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​ണം.

സ​​​യ​​​ൻ​​​സ്, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, സ​​​യ​​​ന്‍റി​​​ഫി​​​ക് ക​​​ന്പ്യൂ​​​ട്ടിം​​​ഗ്, മ​​​റൈ​​​ൻ സ​​​യ​​​ൻ​​​സ്, ഹു​​​മാ​​​നി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ ഇ​​​ന്‍റ​​​ർ ഡി​​​സി​​​പ്ലി​​​ന​​​റി പ​​​ഠ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങും.

നി​​​ല​​​വി​​​ലു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​വി​​​ദ്യാ​​​ർ​​​ഥി അ​​​നു​​​പാ​​​തം ബി​​​രു​​​ദ, ബു​​​രു​​​ദാ​​​നന്ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ യ​​​ഥാ​​​ക്ര​​​മം 1:16, 1:8 എ​​ന്ന​​​ത് 1:10, 1:6 ആ​​​യി കു​​​റ​​​യ്ക്കാ​​​നും പു​​​തി​​​യ ബ​​​ജ​​​റ്റി​​ൽ പ​​ദ്ധ​​തി​​യു​​ണ്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ർ, വി​​​ര​​​മി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ർ തു​​​ട​​​ങ്ങി അ​​​ക്കാ​​​ദ​​​മി​​​ക പ്രാ​​​ഗ​​​ത്ഭ്യ​​​മു​​​ള്ള​​​വ​​​രെ അ​​​ഡ്ജ​​ങ്ട് പ്ര​​​ഫ​​​സ​​​ർ​​​മാ​​​രാ​​​യി നി​​​യ​​​മി​​​ച്ച് പു​​​തു​​​ക്കി​​​യ അ​​​നു​​​പാ​​​തം ക്ര​​​മീ​​​ക​​​രി​​​ക്കും.

ക​​​രാ​​​ർ അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​തി​​​നു പ​​​ക​​​രം അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ടെ​​​ന്യു​​​വ​​​ർ ട്രാ​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കും. പ്രൊ​​​ജ​​​ക്ടു​​​ക​​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള അ​​​ക്കാ​​​ദ​​​മി​​​ക് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യ ശേ​​​ഷ​​​മേ ക​​​രാ​​​ർ നീ​​​ട്ടി​​​ക്കൊ​​ടു​​​ക്കു​​​ക​​​യു​​​ള്ളു. പ​​​ഠ​​​ന​​​ത്തി​​​ൽ ഉ​​​ന്ന​​​ത നി​​​ല​​​വാ​​​രം പു​​​ല​​​ർ​​​ത്തു​​​ന്ന വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കും. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഉ​​​ന്ന​​​ത​​ത​​​ല പ്ലാ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഇ​​​വാ​​​ലു​​​വേ​​​ഷ​​​ൻ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കും. കു​​​സാ​​​റ്റി​​​ലെ പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​ധാ​​​ന റി​​​ക്രൂ​​​ട്ടിം​​​ഗ് ക​​​ന്പ​​​നി​​​ക​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​രും മൂ​​​ന്നി​​​ലൊ​​​രു ഭാ​​​ഗം വീ​​​തം ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​താ​​​യി​​​രു​​​ക്കും സ​​​മി​​​തി. പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ സ​​​മൂ​​​ഹ​​​വു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ഊ​​ഷ്മ​​​ള​​​മാ​​​ക്കു​​​തി​​​നു​​​വേ​​​ണ്ടി പ്ര​​​ത്യേ​​​ക സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ പോ​​​ർ​​​ട്ട​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​നും ബ​​​ജ​​​റ്റ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി ചേ​​​ർ​​​ന്ന സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ജെ. ല​​​ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
More News