Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി , ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗാ​മു​ക​ളി​ലേ​ക്ക് (201819) പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ () ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ്ര​വേ​ശ​നം ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ത്തും. എ​ല്ലാ കോ​ള​ജു​ക​ളി​ലേ​യും മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും എ​സ്‌​സി/​എ​സ്ടി/ എ​സ്ഇ​ബി​സി സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക​സം​വി​ധാ​നം വ​ഴി ത​ന്നെ​യാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ്. ബി​രു​ദ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.
മാ​നേ​ജ്മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ, ത​മി​ഴ് ഭാ​ഷ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ, ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ, സ്പോ​ർ​ട്സ് ക്വാ​ട്ട എ​ന്നി​വ​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രും ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം.

പ​രാ​തി​ര​ഹി​ത​മാ​യ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​തീ​വ​ശ്ര​ദ്ധ​യോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​റു​ക​ൾ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റ​രു​ത്.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്തു​വാ​ൻ

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്പോ​ഴു​ണ്ടാ​കു​ന്ന തെ​റ്റു​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ കാ​ല​യ​ള​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്തു പ​രി​ഹ​രി​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് സൂ​ക്ഷി​ക്ക​ണം.
ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി​യോ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന പ്ര​ത്യേ​ക ചെ​ലാ​ൻ ഉ​പ​യോ​ഗി​ച്ച് എ​സ്ബി​ഐ വ​ഴി​യോ മാ​ത്രം അ​ട​യ്ക്ക​ണം. ഡി​ഡി, ചെ​ക്ക് എ​ന്നി​വ സ്വീ​ക​രി​ക്കി​ല്ല.

എ​ല്ലാ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 10മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച്വ​രെ 8281883052, 8281883053 എ​ന്നീ ഹെ​ൽ​പ്പ്ലൈ​ൻ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന തീ​യ​തി, ഓ​രോ അ​ലോ​ട്ട്മെ​ന്‍റു​ക​ളു​ടേ​യും തീ​യ​തി എ​ന്നി​വ സി​ബി​എ​സ്ഇ തു​ട​ങ്ങി മ​റ്റ് ബോ​ർ​ഡു​ക​ളു​ടെ പ്ല​സ്ടു പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം വി​ജ്ഞാ​പ​നം ചെ​യ്യും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​യ്ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല. ആ​യ​ത് പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും.

കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി 2018 വ​ർ​ഷ​ത്തെ പ​രീ​ക്ഷ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പേ​രും ര​ജി​സ്റ്റ​ർ ന​ന്പ​രും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ടൈ​പ്പ് ചെ​യ്യു​ന്പോ​ൾ ത​ന്നെ അ​വ​ർ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച മാ​ർ​ക്കു​ക​ൾ സ്വ​മേ​ധ​യാ ത​ന്നെ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടും. അ​ത്ത​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട മാ​ർ​ക്കു​ക​ൾ തി​രു​ത്തു​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ധി​ക്കു​ക​യി​ല്ല. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം വ​ഴി​യോ മ​റ്റോ മാ​ർ​ക്കു​ക​ൾ​ക്ക് മാ​റ്റം വ​ന്നാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​റി​വോ​ടെ മാ​ത്ര​മേ തി​രു​ത്തു​ക​ൾ വ​രു​ത്തു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്ന വെ​ബ്സൈ​റ്റി​ലെ Press Releases എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക.

പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ

വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ 20 മു​ത​ൽ 25 വ​രെ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ഹാ​ൾ​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.


ബി​എ​സ്‌​സി ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ (2013 മു​ൻ​പു​ള്ള സ്കീം) ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​ബി​എ/​ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 18 മു​ത​ൽ 25 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റ്/​ഐ​ഡി കാ​ർ​ഡു​മാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ വി​ഭാ​ഗ​മാ​യ EJ III എ​ത്തി​ച്ചേ​ര​ണം.


എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി സ​പ്ലി​മെ​ന്‍റ​റി (201516 ബാ​ച്ച് തി​രു​വ​ന​ന്ത​പു​രം, യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്,ബി​സി​എ പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട്, വൈ​വ വോ​സി പ​രീ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് & വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ 23, 24 തീ​യ​തി​ക​ളി​ൽ പാ​ള​യം എ​സ്ഡി​ഇ സെ​ന്‍റ​റി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


എ​ൽ​എ​ൽ​എം ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 30 വ​രെ സ്വീ​ക​രി​ക്കും.


പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

ജ​ന്തു​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക സം​ഗ​മം 22ന് ​രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ടം ബോ​ട്ട​ണി ഹാ​ളി​ൽ ന​ട​ത്തും. വി​വ​ര​ങ്ങ​ൾ​ക്ക്: 8089055234.


പ​രീ​ക്ഷ മാ​റ്റി

18ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് & എ​ൻ​ജി​നി​യ​റിം​ഗ് (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ‘RCC 2002 Advanced Computer Networks’ എ​ന്ന പ​രീ​ക്ഷ മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മെ​ഡി​ക്ക​ൽ ലോ, ​എ​ത്തി​ക്സ് ആ​ൻ​ഡ് ഹ്യൂ​മ​ൻ റൈ​റ്റ്സ് പ​രീ​ക്ഷ
ജൂ​ണ്‍ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മെ​ഡി​ക്ക​ൽ ലോ, ​എ​ത്തി​ക്സ് ആ​ൻ​ഡ് ഹ്യൂ​മ​ൻ റൈ​റ്റ്സ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 22, 50 രൂ​പ പി​ഴ​യോ​ടെ 24, 125 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം.



എം​ബി​എ പ്ര​വേ​ശ​നം
പ​രീ​ക്ഷ മാ​റ്റി
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിലെ പുതുക്കിയ പ​​​രീ​​​ക്ഷ​​​ാ തീയതികൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​ബി​എ അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 വ​രെ നീ​ട്ടി
സീ​റ്റൊ​ഴി​വ്
അ​ഡ്മി​ഷ​ൻ മെ​മ്മോ
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ തീ​യ​തി
ബി​എ​സ്‌​സി ​മേ​ഴ്സി ചാ​ൻ​സ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തീ​​യ​​തി നീ​​ട്ടി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ
പ​രീ​ക്ഷാ​കേ​ന്ദ്രം
കോ​ള​ജ് മാ​റ്റം തീ​യ​തി നീ​ട്ടി
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.