Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പിജി രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി
ഇന്ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ (സിയുസിഎസ്എസ്) പിജി രണ്ടാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്‍റ്പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

പരീക്ഷാഭവന്‍ പുതിയ കെട്ടിടോദ്ഘാടനവും ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ റിലീസും

പരീക്ഷാഭവന് പുതുതായി നിര്‍മ്മിച്ച ബഹുനില കെട്ടിടോദ്ഘാടനം 16ന് രാവിലെ പത്തിന് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിക്കും. 2018ല്‍ ബിരുദം പൂര്‍ത്തിയാക്കി ഗോള്‍ഡന്‍ ജൂബിലി ബിരുദദാന സ്‌കീമില്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കുമുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകളും അന്ന് റിലീസ് ചെയ്യും.

ആഘോഷങ്ങള്‍ കുറച്ചു

സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ചുരുക്കി. രാവിലെ 8.30ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടത്താനിരുന്ന ക്വിസ് പ്രോഗ്രാമും മധുര പലഹാര വിതരണവും ഉണ്ടായിരിക്കുന്നതല്ല. വിപുലമായ രീതിയില്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടികളും ചുരുക്കിയിട്ടുണ്ട്. സ്റ്റാഫ് വെല്‍ഫയര്‍ ഫണ്ടിന്‍റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷവും ഒഴിവാക്കി. സംസ്ഥാനത്ത് മഴക്കെടുതിയും വെള്ളപ്പൊക്കവും ഉണ്ടായതിന്‍റെപശ്ചാത്തലത്തിലാണിത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് പരമാവധി സഹായം സ്വരൂപിച്ച് നല്‍കാന്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

രണ്ട് ദിവസത്തെ ശമ്പളം നല്‍കും

കാലിക്കട്ട് സര്‍വകലാശാലാ അധ്യാപകരും അനധ്യാപക ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ദിവസത്തെ ശമ്പളം നല്‍കും. ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍ നിന്നാണ് നല്‍കുക.

അപേക്ഷ ക്ഷണിച്ചു

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന യുജി, പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യുജി പ്രോഗ്രാമുകള്‍ : ബിഎ അഫ്സല്‍ഉല്‍ഉലമ, അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, സംസ്‌കൃതം, സോഷ്യോളജി, ബിബിഎ, ബികോം.പിജി പ്രോഗ്രാമുകള്‍ : എംഎ അറബിക്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, സോഷ്യോളജി. അപേക്ഷ ഓണ്‍ലൈനായി പിഴകൂടാതെ ഓഗസ്റ്റ് 31 വരെയും 100 രൂപ പിഴയോടെ സെപ്റ്റംബര്‍ പത്ത് വരെയും സമര്‍പ്പിക്കാം. ഫോണ്‍ : 0494 2400288, 2407356.

സ്പോട്ട് അഡ്മിഷന്‍

എന്‍ജിനിയറിംഗ് കോളജിലെ (ഐഇടി) ബിടെക് ഇസിഇ, ഇഇഇ, ഐടി, എംഇ, പിടി എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. കീം 2018 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രോസ്പെക്ടസില്‍ പറഞ്ഞ പ്രകാരം സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഉച്ചക്ക് 12നകം ഐഇടിയില്‍ ഹാജരാകണം. ഏതെങ്കിലും കോളജില്‍ പ്രവേശനം നേടിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാകാത്ത പക്ഷം പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം. ഫോണ്‍ : 0494 2400223, 0494 2407536.

ബികോം അഡീഷണല്‍ സ്പെഷലൈസേഷന് അപേക്ഷിക്കാം

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ അഡീഷണല്‍ സ്പെഷലൈസേഷന്‍ (ഫിനാന്‍സ്, ബാങ്കിംഗ് ആന്‍റ് ഇൻഷ്വറന്‍സ്, കോഓപ്പറേഷന്‍ , കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നിവയില്‍ ഒന്ന്) ചെയ്യുന്നതിന് ബികോം ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കണം. അപേക്ഷ, ബന്ധപ്പെട്ട രേഖകള്‍ സഹിതം 19നകം ലഭിക്കണം. സ്പോട്ട് അഡ്മിഷന്‍ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2407356.

എംഎ കമ്പാരറ്റീവ് ലിറ്ററേച്ചര്‍ സീറ്റ് ഒഴിവ്

എംഎ കംപാരറ്റീവ് ലിറ്ററേച്ചറിന് ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍് 17ന് 11ന് റഷ്യന്‍ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ : 0494 2407250.

പിജി സ്പെഷല്‍ സപ്ലിമെന്‍ററി പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി (സിയുസിഎസ്എസ്) സ്പെഷല്‍ സപ്ലിമെന്‍ററി പരീക്ഷ ഇന്നു മുതല്‍ നടക്കും.ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി കോം​പ്ലി​മെ​ന്‍റ​റി/​കോ​ര്‍ പ​രീ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ർ യു​ജി റീ ​അ​ഡ്മി​ഷ​ൻ ലി​ങ്ക്
ര​ണ്ടാം വ​ര്‍​ഷ പി​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
ആ​ര്‍​ട്സ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: 26ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷാ കേ​ന്ദ്രം
ഒന്നാം സെമസ്റ്റര്‍ യുജി പരീക്ഷാ കേന്ദ്രം
വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് റീ​വാ​ല്വേ​ഷ​ൻ ഓ​ഫീ​സ​റാ​വാം
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
ആ​ടി​യും പാ​ടി​യും അ​വ​ർ ശേ​ഷി തെ​ളി​യി​ച്ചു സി​ഡി​എം​ആ​ർ​പി​യു​ടെ മു​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഡ്വ​ർ​ടൈ​സിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളി​ലെ നി​യ​മ​നം സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ക​മ്മി​റ്റി
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ പ​രീ​ക്ഷാ കേ​ന്ദ്രം
അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സം വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും: സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു
ര​ണ്ടാം വ​ര്‍​ഷ പി​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്/​പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം
സ​ർ​വ​ക​ലാ​ശാ​ലാ/ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.