ഡിഗ്രി മേഴ്സി ചാൻസ് പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ ഒന്നും മൂന്നും അഞ്ചും സെമസ്റ്റർ ഡിഗ്രി (സിസിഎസ്എസ് 2009 മുതൽ 2013 അഡ്മിഷൻ വരെസപ്ലിമെന്ററി) മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷകൾ താഴെ കൊടുത്തിരിക്കുന്ന തീയതികളിൽ ഓണ്‍ലൈനായി സമർപ്പിക്കാം. അഞ്ചാം സെമസ്റ്റർ പരീക്ഷകൾക്ക് 20 മുതൽ 29 വരെ പിഴയില്ലാതെയും 160 രൂപ പിഴയോടെ 31 വരെയും സമർപ്പിക്കാം. മൂന്നാം സെമസ്റ്റർ പരീക്ഷകൾക്കുള്ള ഓണ്‍ലൈൻ അപേക്ഷകൾ പിഴകൂടാതെ 31 മുതൽ സെപ്റ്റംബർ നാലു വരെയും 160 രൂപ പിഴ സഹിതം സെപ്റ്റംബർ ആറു വരെയും സമർപ്പിക്കാം. ഒന്നാം സെമസ്റ്റർ പരീക്ഷകൾക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കും. പിഴകൂടാതെ സെപ്റ്റംബർ എട്ടു വരെയും 160 രൂപ പിഴയോടെ സെപ്റ്റംബർ 11 വരെയും സമർപ്പിക്കാം. പരീക്ഷാതീയതികൾ പിന്നീട് പ്രഖ്യാപിക്കും. പരീക്ഷാഫീസ് ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
പത്താം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ/സപ്ലിമെന്ററി), മേയ് 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ 31 വരെ സ്വീകരിക്കും.
പരീക്ഷാഫലം
മാങ്ങാട്ടുറന്പ് കാന്പസ് പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് റഗുലർ (സിസിഎസ്എസ്) നവംബർ 2017 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.