University News
എംസിഎ, എംഎസ് സി കംപ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം
കാലിക്കട്ട് സർവകലാശാലയുടെ സിസിഎസ്ഐടികളിൽ ഒഴിവുള്ള എംസിഎ, എംഎസ് സി കന്പ്യൂട്ടർ സയൻസ് സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. 2018ലെ ഒന്നും രണ്ടും പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം. എംസിഎ കൗണ്‍സലിംഗ് സെപ്റ്റംബർ പത്തിന് രാവിലെ 11 മുതൽ സർവകലാശാലാ കാന്പസിലെ സിസിഎസ്ഐടിയിൽ. പ്രവേശനം എടുക്കേണ്ട അവസാന തിയതി സെപ്റ്റംബർ 12. സർവകലാശാലാ ക്യാന്പസ്, വടകര, മഞ്ചേരി, തൃശൂർ ജെഎംസി, പുല്ലൂട്ട് എന്നീ സിസിഎസ്ഐടികളിൽ എംഎസ് സി കംപ്യൂട്ടർ സയൻസ് പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യേണ്ട തിയതി സെപ്റ്റംബർ 12, 13. റിപ്പോർട്ട് ചെയ്തവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. പ്രവേശനം സെപ്റ്റംബർ 14 മുതൽ 17 വരെ.

എംബിഎ സായാഹ്ന കോഴ്സ് കൗണ്‍സലിംഗ്

തൃശൂർ കേന്ദ്രത്തിൽ നടത്തുന്ന പാർട്ട്ടൈം എംബിഎ സായാഹ്ന കോഴ്സിലേക്ക് കൗണ്‍സലിംഗ്/പ്രവേശനം സെപ്റ്റംബർ അഞ്ചിന് രാവിലെ പത്ത് സർവകലാശാലാ കോമേഴ്സ് ആൻഡ് മാനേജ്മെന്‍റ് പഠനവിഭാഗത്തിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാക്കളോടൊപ്പം ഹാജരാകണം.



ബിപിഎഡ് (2015 പ്രവേശനം) മാർക്ക് ലിസ്റ്റുകൾ സറണ്ടർ ചെയ്യണം

2015ൽ പ്രവേശനം നേടിയ ബിപിഎഡ് (ദ്വിവത്സരം) വിദ്യാർഥികൾ ജൂണ്‍ 2017 പരീക്ഷയുടെ കണ്‍സോളിഡേറ്റഡ്/ നാലാം സെമസ്റ്റർ മാർക്ക് ലിസ്റ്റ് പുതുക്കുന്നതിനായി സർവകലാശാലയിൽ സറണ്ടർ ചെയ്യണം.

ബികോം/ ബിബിഎ സ്പെഷൽ പരീക്ഷ

അന്തർ സർവകലാശാലാ സ്പോർട്സ് മത്സരങ്ങൾ/ എൻ‌സിസി ക്യാന്പ്/എൻഎസ്എസ് ക്യാന്പ് എന്നിവയിൽ പങ്കെടുത്തത് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്ത രണ്ടാം സെമസ്റ്റർ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) വിദ്യാർഥികൾക്ക് റഗുലർ സ്പെഷൽ പരീക്ഷ സെപ്റ്റംബർ അഞ്ചിന് സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ പഠനവിഭാഗത്തിൽ ആരംഭിക്കും.

ബിപി എഡ് മൂന്നാം വർഷ പരീക്ഷ

ഓഗസ്റ്റ് 17 മുതൽ നടത്താനിരുന്ന ബിപിഎഡ് ഇന്‍റഗ്രേറ്റഡ് (2013 മുതൽ പ്രവേശനം) മൂന്നാം വർഷ റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷ സെപ്റ്റംബർ നാല് മുതൽ നടക്കും.

പരീക്ഷാഫലം

‌2018 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മലയാളം, എംഎ മലയാളം വിത്ത് ജേർണലിസം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ പത്ത് വരെ അപേക്ഷിക്കാം.

2018 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് ജിയോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.
More News