മേഴ്സി ചാൻസ് പരീക്ഷമാറ്റി വച്ചു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ഓൾഡ് സ്കീം മേഴ്സി ചാൻസ്) പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
സെപ്റ്റംബർ 28ന് ആരംഭിക്കുന്ന മൂന്നാം സെമസറ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകൾക്ക് സെപ്റ്റംബർ 10 വരെയും 50 രൂപ പിഴയോടെ സെപ്റ്റംബർ 12 വരെയും 125 രൂപ പിഴയോടെ സെപ്റ്റംബർ 14 വരെയും രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
2018 സെപ്റ്റംബറിൽ നടത്തുന്ന (2016 അഡ്മിഷൻ) നാലാം സെമസ്റ്റർ പി.ജി പരീക്ഷകളുടെ ഡിസർട്ടേഷൻ സമർപ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബർ 22വരെ നീട്ടിയിരിക്കുന്നു.
സർവകലാശാലയിലേയും യൂണിവേഴ്സിറ്റി കോളജിലേയും വിവിധ പഠനവകുപ്പുകളിലേക്കും കാര്യവട്ടം ലക്ഷ്മീ ബായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്കുമുളള എംഫിൽ പ്രവേശനപരീക്ഷ (ജൂലൈ 2018) എഴുതിയ വിദ്യാർഥികൾ അവരവരുടെ ബിരുദാനന്തരബിരുദതല പരീക്ഷയുടെ മാർക്കുകൾ www.admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രേഖപ്പെടുത്താനുളള അവസാന തീയതി സെപ്റ്റംബർ 27വരെ നീട്ടി.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷന് സെപ്റ്റംബർ 10വരെ അപേക്ഷിക്കാം. യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു, ഫീസ്: 15000/ രൂപ, അപേക്ഷാഫീസ്: 100 രൂപ, കോഴ്സ് കാലാവധി: ആറ് മാസം, ക്ലാസ്: തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ച് മുതൽ ഏഴുവരെ ഫോണ്: 0471 2302523.
സൂക്ഷ്മ പരിശോധന
2018 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക്ക് (2013 സ്കീം) (യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം) (റെഗുലർ 2016 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2015 അഡ്മിഷൻ) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി 31 മുതൽ സെപ്റ്റംബർ ഏഴുവരെയുളള പ്രവൃത്തി ദിനങ്ങളിൽ ബിടെക്ക് റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
കോഴ്സ് പ്രവേശനം
വേദാന്ത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആറുമാസക്കാലത്തെ യോഗ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുളള പ്രവേശനം സെപ്റ്റംബർ ഒന്നിന് രാവിലെ പത്ത് സർവകലാശാലയുടെ കാര്യവട്ടത്തുളള വേദാന്ത പഠന കേന്ദ്രത്തിൽ നടക്കും. ഫോണ്: 9446409948.
സന്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം കൊല്ലം കേന്ദ്രത്തിൽ (ഗവ.എച്ച്എസ്എസ് തേവള്ളി) എംഎ ഇംഗ്ലീഷ്, എംഎ ഹിസ്റ്ററി, എംകോം എന്നീ വിഷയങ്ങളുടെ സന്പർക്ക ക്ലാസുകൾ സെപ്റ്റംബർ എട്ടിന് നടത്തും.
സ്പോട്ട് അഡ്മിഷൻ
യുഐഎം അടൂർ, ആലപ്പുഴ, കുണ്ടറ, പുനലൂർ സെന്ററുകളിൽ സെപ്റ്റംബർ മൂന്നിന് രാവിലെ 10ന് എംബിഎ സ്പോട്ട് അഡ്മിഷൻ നടത്തും. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് എന്നീ പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം.