University News
എം​​എ​​ഡ്, ബി​​എ​​ഡ്, എം​​ബി​​എ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ എത്തിക്കണം
2018 ജൂ​​ലൈ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ്, ബി​​എ​​ഡ്, നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ എ​​ന്നീ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​സ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​നി​​ന്നു മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ റൂം ​​ന​​ന്പ​​ർ 48ൽ ​​പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക്യാ​​ന്പി​​ൽ എ​​ത്തി​​ക്ക​​ണം.

മാ​​റ്റി​​വ​​ച്ചു

പ്ര​​ള​​യ​​ദു​​ര​​ന്ത​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സും ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി​​യും സം​​യു​​ക്ത​​മാ​​യി അ​​ഞ്ചു മു​​ത​​ൽ ഏ​​ഴു​​വ​​രെ ന​​ട​​ത്തു​​വാ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന അ​​ന്താ​​രാ​ഷ്‌​ട്ര ഡോ​​ക്യു​​മെ​​ന്‍റ​​റി ഹ്ര​​സ്വ​​ച​​ല​​ച്ചി​​ത്രോ​​ത്സ​​വം മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

വാ​​ക്ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ താ​​ത്കാ​​ലി​​ക സു​​ര​​ക്ഷാ​​ഭ​​ട​​ന്‍റെ ഒ​​ഴി​​വി​​ലേ​​ക്ക് 59 വ​​യ​​സ് തി​​ക​​യാ​​ത്ത സൈ​​നി​​ക, അ​​ർ​​ധ​​സൈ​​നി​​ക വി​​ഭാ​​ഗ​​ത്തി​​ൽ​നി​​ന്നു വി​​ര​​മി​​ച്ച​​വ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി സെ​​പ്റ്റം​​ബ​​ർ നാ​​ലി​​നു വാ​​ക്ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും.​പ്ര​​തി​​ദി​​നം 600 രൂ​​പ നി​​ര​​ക്കി​​ൽ ഒ​​രു വ​​ർ​​ഷ​​ക്കാ​​ല​​ത്തേ​ക്കു ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും നി​​യ​​മ​​നം. സ​​ർ​​വ​​ക​​ലാ​​ശാ​​ല, ത​​ത്തു​​ല്യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജോ​​ലി ചെ​​യ്ത​​വ​​ർ​​ക്കു മു​​ൻ​​ഗ​​ണ​​ന.