University News
പി​ജി പ്ര​വേ​ശ​നം സെ​പ്റ്റം​ബ​ർ ഏ​ഴു വ​രെ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ പി​ജി പ്രോ​ഗ്രാ​മി​ൽ നി​ല​വി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഇ​തു​വ​രെ ഒ​രു കോ​ള​ജി​ലും പ്ര​വേ​ശ​നം നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ൻ​ഡ​ക്സ് മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ഴു വ​രെ പ്ര​വേ​ശ​നം ന​ൽ​കും. കോ​ള​ജു​ക​ളി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ർ​ട്ട് ഒ​ന്ന് ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/ബ​യോ കെ​മി​സ്ട്രി (റെ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കുമു​ള്ള അ​പേ​ക്ഷ​ക​ൾ 17 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

എ​ൻ​സി​സി അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല 201718 വ​ർ​ഷ​ത്തെ എ​ൻ​സി​സി അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മി​ക​ച്ച എ​ൻ​സി​സി ഓ​ഫീ​സ​ർ, യൂ​ണി​റ്റ്, കേ​ഡ​റ്റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ക. ഓ​രോ ഇ​ന​ത്തി​ലും പ്ര​ത്യേ​കം പ്ര​ത്യേ​കം അ​പേ​ക്ഷി​ക്ക​ണം. 201718 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന അ​പേ​ക്ഷ​യു​ടെ കൂ​ടെ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പ​ത്ര​വാ​ർ​ത്ത എ​ന്നി​വ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​ൻ​സി​സി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടു​കൂ​ടി സ​മ​ർ​പ്പി​ക്ക​ണം. സോ​ഫ്റ്റ് കോ​പ്പി സ്വീ​ക​രി​ക്കി​ല്ല. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15 .