University News
ഡിഗ്രി പ്രവേശനത്തിനുള്ള (2018) ഫൈനൽ അലോട്ട്മെന്‍റിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള (2018) ഫൈനൽ അലോട്ട്മെന്‍റിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഫൈനൽ അലോട്ട്മെന്‍റിന്‍റെ ഒന്നാം അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം 10നു വൈകുന്നേരം 4.30ന് മുന്പായി അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. വൈകുന്നേരം 4.30ന് മുന്പായി ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കും. ഫൈനൽ അലോട്ട്മെന്‍റ് ലഭിക്കുന്ന എല്ലാവരും തന്നെ സ്ഥിര പ്രവേശം നേടേണ്ടതാണ്. ഫൈനൽ അലോട്ടുമെന്‍റിൽ ഹയർ ഓപ്ഷനുള്ള സൗകര്യം ലഭ്യമല്ലാത്തതിനാൽ സ്ഥിരപ്രവേശം എടുക്കാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടും.

കോളേജ് പ്രിൻസിപ്പൽമാർ യുജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ 17ന് വൈകുന്നേരം 4.30ന് മുന്പായി പൂർത്തീകരിക്കണം. 17ന് ശേഷം യാതൊരുകാരണവശാലും പ്രവേശനം അനുവദിക്കുന്നതല്ല. ഓണ്‍ലൈൻ അഡ്മിഷൻ പോർട്ടൽ 17ന് വൈകുന്നേരം അഞ്ചിനു തന്നെ ക്ലോസ് ചെയ്യുന്നതാണ്.

പുതുക്കിയ പരീക്ഷാ തീയതി

2018 സെപ്റ്റംബർ 18 മുതൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന നാലാം വർഷ ബിപിടി (2008 അഡ്മിഷൻ മുതൽ) റഗുലർ, സപ്ലിമെന്‍ററി പരീക്ഷകൾ ഒക്ടോബർ അഞ്ചു മുതൽ ആരംഭിക്കുന്നതിനായി പുതുക്കി നിശ്ചയിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

2018 സെപ്റ്റംബർ 18 മുതൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ എംഎസ്സി മെഡിക്കൽ അനാട്ടമി (2017 അഡ്മിഷൻ റഗുലർ ആൻഡ് 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ഒക്ടോബർ മൂന്നു മുതൽ ആരംഭിക്കുന്നതിനായി പുതുക്കി നിശ്ചയിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

2018 ഓഗസ്റ്റ് 31 ന് നടത്തുവാൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ എംഎൽഐഎസ്സി. 2016 അഡ്മിഷൻ സപ്ലിമെന്‍ററി (ഡിപ്പാർട്ട്മെന്‍റ് മാത്രം) ആൻഡ് 2017 അഡ്മിഷൻ റഗുലർ ആൻഡ് 2009 2016 അഡ്മിഷൻ സപ്ലിമെന്‍ററി (അഫിലിയേറ്റഡ് കോളജുകളും ഡിപ്പാർട്ട്മെന്‍റും) പരീക്ഷകൾ 18 മുതൽ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.

2018 ഓഗസ്റ്റ് 31ന് നടത്തുവാൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്സി (2016 അഡ്മിഷൻ സപ്ലിമെന്‍ററി ഡിപ്പാർട്ട്മെന്‍റ് മാത്രം) പരീക്ഷകൾ സെപ്റ്റംബർ 18 മുതൽ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.


അപേക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബിപിഇ (20132015 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ 26. 28 തീയതികളിൽ നടക്കും. അപേക്ഷകൾ 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പർഫൈനോടെ 13 വരെയും സ്വീകരിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് പഴയ സ്കീം (2010 മുതൽ 2015 വരെ അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ 25 മുതൽ ആരംഭിക്കും. അപേക്ഷകൾ 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പർഫൈനോടെ 13 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രാക്ടിക്കൽ

2018 ജൂണ്‍ മാസത്തിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മ്യൂസിക് വോക്കൽ (സിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ പുനഃക്രമീകരിച്ച പ്രാക്്ടിക്കൽ പരീക്ഷ 17 മുതൽ 19 വരെ ആർഎൽവി കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ (201820) എംഎഡ് ഡിഗ്രി പ്രോഗ്രാമിലേക്ക് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് പ്രവേശനത്തിനായി കാറ്റ് എംജിയു പ്രോസ്പെക്്ട്സ് പ്രകാരം യോഗ്യതയുള്ളവർ, അതായത് ബിഎഡ് പ്രോഗ്രാമിന് 50ശതമാനം മാർക്കോടുകൂടി വിജയിച്ച കുട്ടികൾ 12ന് രാവിലെ 11ന്് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ പ്രമാണങ്ങളുമായി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ ഹാജരാകേണ്ടതാണ്. പ്രോഗ്രാം ഫീസ് 5066 ആണ്. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രോഗ്രാം ഫീസായി 800 രൂപ അടച്ചാൽ മതിയാകും. 0481 2731042.

ബികോം സൂക്ഷ്മപരിശോധന

2018 മാർച്ച് മാസത്തിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബികോം പരീക്ഷയുടെ ഉത്തരകടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ 10ന് രാവിലെ 10.30 മുതൽ 4.30 വരെ സിൽവർ ജൂബിലി പരീക്ഷാഭവനിലെ റൂം നന്പർ 223ാം നന്പർ മുറിയിൽ ഹാൾടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി ഹാജരാകണം.

പരീക്ഷാഫലം

2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഇൻഫർമേഷൻ ടെക്നോളജി (പിജി സിഎസ്എസ്) റഗുലർ, സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.

2018 മേയ് മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (സിഎസ്എസ് റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം