ബിരുദ പ്രവേശനം: തിയതി നീട്ടി
ബിരുദ ഏകജാലക പ്രവേശനം എടുക്കുന്നതിനുള്ള തിയതി 15 വരെ നീട്ടി. മാനേജ്മെന്റ് രജിസ്ട്രേഷൻ, മാൻഡേറ്ററി ഫീസ് എന്നിവക്കുള്ള ലിങ്ക് അന്ന് വൈകീട്ട് രണ്ടിന് വരെ ഉണ്ടായിരിക്കും. പ്രവേശനത്തിന് വിദ്യാർത്ഥികൾ അതത് കോളേജുകളുമായി ബന്ധപ്പെടണം.
എംസിഎ കൗണ്‍സലിംഗ് മാറ്റി
സിസിഎസ്ഐടിയിൽ പത്തിന് നടത്താനിരുന്ന എംസിഎ കൗണ്‍സലിംഗ് 13ലേക്ക് മാറ്റി.
ബിപിഎഡ് മാനേജ്മെന്റ് സീറ്റിൽ പ്രവേശനം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിൽ രണ്ട് വർഷ ബിപിഎഡ് കോഴ്സിന് മാനേജ്മെന്റ് സീറ്റിൽ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ 13ന് കാലിക്കട്ട് സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ സെന്ററിൽ നടത്തും. ഡിഗ്രി യോഗ്യതയുള്ളവർ രജിസ്ട്രേഷൻ ഫീസ് അടച്ച് ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്ത ശേഷം സർട്ടിഫിക്കറ്റുകളുമായി രാവിലെ ഒന്‍പത് മണിക്ക് ഹാജരാകണം.
ബിപിഎഡ് പരീക്ഷ മാറ്റി
പത്ത് മുതൽ നടത്താനിരുന്ന ബിപിഎഡ് ഇന്റഗ്രേറ്റഡ് രണ്ടാം വർഷ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ 26 മുതൽ നടക്കും.
എംഎ കംപാരറ്റീവ് ലിറ്ററേച്ചർ വാചാ പരീക്ഷ
നാലാം സെമസ്റ്റർ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ പരീക്ഷ 11ന് രാവിലെ 11ന് റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവിഭാഗത്തിൽ നടക്കും.
പരീക്ഷാ അപേക്ഷ
എംപിഎഡ് നാലാം സെമസ്റ്റർ (2013 സിലബസ്2013 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് പത്ത് മുതൽ പിഴകൂടാതെ 17 വരെയും 160 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
ബിഎസ് സി പാരാമെഡിക്കൽ പ്രാക്ടിക്കൽ
ഒന്നാം വർഷ ബിഎസ് സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി പ്രാക്ടിക്കൽ പരീക്ഷയുടെ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബികോം/ ബിബിഎ (സിസിഎസ്എസ്) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബർ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് വിദൂരവിദ്യാഭ്യാസം ബികോം/ ബിബിഎ (സിസിഎസ്എസ്) ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2016), രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2017), നാലാം സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2017) പരീക്ഷകൾക്ക് 16 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് 25നകം ജോയന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, വിദൂരവിദ്യാഭ്യാസംപരീക്ഷാവിഭാഗം, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം.
2017 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ് സി അപ്ലൈഡ് കെമിസ്ട്രി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
2017 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മ്യൂസിക്, എംഎ വോകൽ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മ്യൂസിക്, എംഎ വോകൽ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
യുജി മൂല്യനിർണയ ക്യാന്പ് മാറ്റി
പത്തിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ യുജി (സിയുസിബിസിഎസ്എസ്) നവംബർ 2017 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പ് 14 ലേക്ക് മാറ്റി.
ഇന്റർസോണ്‍ പുരുഷ വോളിബോൾ ചാന്പ്യൻഷിപ്പ് തിയതിയിൽ മാറ്റം
പത്ത് മുതൽ 12 വരെ മാള ഹോളി ഗ്രേസ് കോളജിൽ നടത്താനിരുന്ന ഇന്റർസോണ്‍ പുരുഷ വോളിബോൾ ചാന്പ്യൻഷിപ്പ് 11, 12, 13 തിയതികളിൽ നടക്കും. പങ്കെടുക്കുന്ന ടീമുകൾ 11ന് രാവിലെ ഒന്‍പതിന് റിപ്പോർട്ട് ചെയ്യണം. ഓപ്പണ്‍ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ള താരങ്ങൾ 13ന് രാവിലെ പത്തിനകം ഹോളി ഗ്രേസ് കോളജിൽ റിപ്പോർട്ട് ചെയ്യണം.