ക്ലാസുകൾ ആരംഭിക്കുന്നു
എല്ലാ അഫിലിയേറ്റഡ് കോളജുകളിലും മൂന്നാം സെമസ്റ്റർ സിബിസിഎസ്/കരിയർ റിലേറ്റഡ് ഡിഗ്രി കോഴ്സുകളുടെ ക്ലാസുകൾ അക്കാഡമിക് കലണ്ട ർ പ്രകാരം 10 ന് ആരംഭിക്കും.
നാഷണൽ അക്കാഡമിക് ഡെപ്പോസിറ്ററി
യുജിസി മുഖേന സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നാഷണൽ അക്കാഡമിക് ഡെപ്പോസിറ്ററി (നാഡ്) പദ്ധതിയിൽ കേരള സർവകലാശാലയും അംഗമായിരിക്കുന്നു. സർവകലാശാലയിൽ നിന്നും ബിരുദമെടുത്തവരുടെ വിവരങ്ങൾ അവരവരുടെ ആധാർ നന്പർ അടിസ്ഥാനത്തിൽ എപ്പോഴും ഓണ്‍ലൈൻ ആയി ലഭിക്കുന്ന രീതിയിൽ ഡിജിറ്റലായി സൂക്ഷിക്കുക എന്നതാണ് ഈ പദ്ധതി. സർവകലാശാലയിൽ നിന്നും 2017 ൽ ബിടെക് ബിരുദമെടുത്തവരുടെ വിവരങ്ങളാണ് തുടക്കത്തിൽ ഇതിലൂടെ ലഭിക്കുന്നത്. ഇതിനായി 2017 ൽ ബിടെക് ബിരുദമെടുത്തവർ അവരവരുടെ ആധാർ നന്പർ, രജിസ്റ്റർ നന്പർ, മൊബൈൽ നന്പർ എന്നിവ 11 നു മുൻപ് നൽകേണ്ട താണ്. കൂടുതൽ വിവരങ്ങൾക്ക് 8547082706 എന്ന നന്പറിൽ നോഡൽ ഓഫീസറുമായി ബന്ധപ്പെടണം.
മാർക്ക് ലിസ്റ്റ്
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂണിൽ നടത്തിയ രണ്ട ാം സെമസ്റ്റർ എംബിഎ സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ അതാത് സെന്ററുകളിൽ നിന്ന് കൈപ്പറ്റണം.
എംടെക് സ്പോട്ട് അഡ്മിഷൻ
പഠന വകുപ്പുകളായ കംപ്യൂട്ടർ സയൻസ്, ഒപ്റ്റോ ഇലക്ട്രോണിക്സ്, ഫ്യൂച്ചർ സ്റ്റഡീസു കളിൽ നടത്തി വരുന്ന അംഗീകൃത എംടെക് പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും രേഖകളുമായി അതാത് ഡിപ്പാർട്ട്മെന്റിൽ 11 ാം 10 മണിക്ക് ഹാജരാകമസ്റ്റ. കൂടുതൽ വിവരങ്ങൾക്കും വിദ്യാഭ്യാസ യോഗ്യതകൾക്കും സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.