25 ന് ആരംഭിക്കാനിരുന്ന രണ്ടാം വർഷ എംഎ/എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ 2019 ജനുവരിയിലേയ്ക്ക് മാറ്റി. ടൈംടേബിൾ പിന്നീട് അറിയിക്കും.
പി.ജി ഓണ്‍ലൈൻ രജിസ്ട്രേഷൻ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റ് ഇന്ന്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകൾ/സെന്ററുകൾ എന്നിവിടങ്ങളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുളള (201819) റാങ്ക് ലിസ്റ്റ് അതാത് കോളജുകളിലെ നോട്ടീസ് ബോർഡിൽ ഇന്ന് പ്രസിദ്ധീകരിക്കും. പരാതികൾ 14നകം പ്രൻസിപ്പലിനെ അറിയിക്കാം.
പി.ജി ഓണ്‍ലൈൻ രജിസ്ട്രേഷൻ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് ഇന്ന്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എയ്ഡഡ് കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുളള (201819) റാങ്ക് ലിസ്റ്റ് അതാത് കോളജുകളിലെ നോട്ടീസ് ബോർഡിൽ ഇന്ന് പ്രസിദ്ധീകരിക്കും. പരാതികൾ 14നകം പ്രിൻസിപ്പലിനെ അറിയിക്കാം. അന്തിമ റാങ്ക് പട്ടിക 15ന് കോളജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. 24ന് അഡ്മിഷൻ നടക്കും.
പരീക്ഷാഫീസ്
ഒക്ടോബർ 26 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് (റഗുലർ/സപ്ലിമെന്ററി 2015 സ്കീം) പരീക്ഷയ്ക്ക് പിഴ കൂടാതെ 26 വരെയും 50 രൂപ പിഴയോടെ 28 വരെയും 125 രൂപ പിഴയോടെ ഒക്ടോബർ ഒന്നുവരെയും ഫീസടച്ച് ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം. ഓണ്‍ലൈൻ രജിസ്ട്രേഷൻ 17 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്റർവ്യൂ മാറ്റി
2018 2019 വർഷത്തേക്കുളള എംഫിൽ ഇസ്ലാമിക് ഹിസ്റ്ററി, എംഫിൽ ഹ്യൂമൻ റൈറ്റ്സ് (സിഎസ്എസ്) അഡ്മിഷന് വേണ്ടി 12ന് നടത്താനിരുന്ന ഇന്റർവ്യൂ 14 ലേക്ക് മാറ്റി.
സന്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ പഠന വകുപ്പ് രണ്ടാം സെമസ്റ്റർ എംഎ ഹിന്ദി വിദ്യാർഥികൾക്ക് 15നു രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ കാര്യവട്ടം കാന്പസിൽ സന്പർക്ക ക്ലാസ് ഉണ്ടായിരിക്കും. ഒന്നും, രണ്ടും സെമസ്റ്ററുകളിലെ അസൈൻമെന്റ്, കേസ് സ്റ്റഡി എന്നിവ അന്നേ ദിവസം ക്യാന്പ് ഓഫീസിൽ സ്വീകരിക്കും.
വാനനിരീക്ഷണത്തിന് അവസരം
എല്ലാ പ്രവൃത്തി ദിവസങ്ങളിലും പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും വാനനിരീക്ഷണത്തിനുളള സൗകര്യം സർവകലാശാല ഒബ്സർവേറ്ററിയിൽ ഒരുക്കിയിട്ടുണ്ട്. ഈ ആഴ്ച ശുക്രൻ, ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങളും ടോളമി ക്ലസ്റ്റർ, ബട്ടർ ഫ്ളൈ ക്ലസ്റ്റർ എന്നീ നക്ഷത്ര സമൂഹങ്ങളുമാണ് പ്രധാന ആകർഷണം. സമയം 6.45 പിഎം മുതൽ 8.30 പിഎം വരെ. ടിക്കറ്റ് നിരക്ക് 25 രൂപ. സ്കൂൾ കുട്ടികൾക്ക് 10 രൂപ. ഫോണ്‍: 0471 2303732
പി.ജി. പ്രവേശനം, 2018 ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലെയും യുഐടികളിലേയും 201819 അധ്യയന വർഷത്തെ ബിരുദാനന്തരബിരുദ (പി.ജി.) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നന്പർ, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിദ്യാർഥികൾക്ക് തങ്ങളുടെ അലോട്ട്മെന്റ് () പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ 12നകം ഓണ്‍ലൈനായോ അല്ലാത്ത പക്ഷം അഡ്മിഷൻ ഫീസ് ഒടുക്കുന്നതിനുള്ള ചലാൻ ഡൗണ്‍ലോഡ് ചെയ്ത് എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ ഫീസ് ഒടുക്കുകയോ ചെയ്ത ശേഷം ജേർണൽ നന്പർ വെബ്സൈറ്റിൽ () നൽകി തങ്ങളുടെ സീറ്റ് ഉറപ്പാക്കണം. ഫീസ് അടച്ച വിവരം (ജേർണൽ നന്പർ, തുക, ഫീസൊടുക്കിയ തീയതി, ശാഖ മുതലായവ) വെബ്സൈറ്റിൽ രേഖപ്പെടുത്താത്ത അപേക്ഷകരുടെ അലോട്ട്മെന്റ് നഷ്ടപ്പെടുകയും തുടർന്നുള്ള അലോട്ട്മെന്റുകളിൽ യാതൊരു കാരണവശാലും പരിഗണിക്കുന്നതുമല്ല. ഹയർ ഓപ്ഷനുകൾ ആവശ്യമില്ലാത്തവർ 12നകം അവ നീക്കം ചെയ്യണം. രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം മാത്രം കോളജുകളിൽ പ്രവേശനം നേടിയാൽ മതിയാകും. പ്രവേശനം സംബന്ധിച്ച വിശദമായ അറിയിപ്പ് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.