University News
സ്റ്റു​ഡ​ന്‍റ് ഡാ​റ്റാ സ​മ​ർ​പ്പ​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 201819 വ​ർ​ഷം അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ഏ​ക​ജാ​ല​ക അ​ഡ്മി​ഷ​ൻ സെ​ല്ലി​ൽ സ​മ​ർ​പ്പി​ച്ച വി​വ​ര​ങ്ങ​ൾ അ​ത​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ​മാ​ർ പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ൽ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ ന​ട​ത്തി 19ന​കം ഓ​ണ്‍​ലൈ​ൻ മു​ഖേ​ന സ​മ​ർ​പ്പി​ക്ക​ണം. ഇ​തി​ന്‍റെ ഹാ​ർ​ഡ് കോ​പ്പി പ്രി​ൻ​സി​പ്പ​ൽ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി 26ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി

ക​ഴി​ഞ്ഞ പ​ത്തി​ന് മാ​റ്റി​വ​ച്ച ഒ​ന്നാം​വ​ർ​ഷ എം​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം), നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ, ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ കം​ബൈ​ൻ​ഡ് ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 19നും ​ഫൈ​ന​ൽ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 26നും ​നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ഒ​ന്നി​നും ന​ട​ത്തും.