University News
സ​ർ​വ​ക​ലാ​ശാ​ല സംശയങ്ങള്‍ ?
എ​നി​ക്ക് ഇ​ന്ത്യ​ൻ മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്ക​ണ​മെ​ന്നു​ണ്ട്. ഏ​തെ​ല്ലാം കോ​ഴ്സു​ക​ളാ​ണ് ഈ ​സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന​ത്.

മാ​ത്യു സ്ക​റി​യ, മാ​ഹി

ഇ​ന്ത്യ​ൻ മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന കോ​ഴ്സു​ക​ൾ താ​ഴെ പ​റ​യു​ന്നു:

1. ബി​ടെ​ക് ഇ​ൻ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ്

2. ബി​എ​സ്‌​സി നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്.
യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എ​ല്ലാ കാ​ന്പ​സു​ക​ളി​ലും എ​ല്ലാ കോ​ഴ്സു​ക​ളും ന​ട​ക്കു​ന്നി​ല്ല. കാ​ന്പ​സ് തോ​റും കോ​ഴ്സു​ക​ളി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കും. ഉ​ദാ​ഹ​ര​ണ​ത്തി​ന് കൊ​ച്ചി​യി​ലെ കാ​ന്പ​സി​ൽ ബി​എ​സ്‌​സി ഷി​പ് ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് റി​പ്പ​യ​റിം​ഗ് എ​ന്ന കോ​ഴ്സ് മാ​ത്ര​മേ ന​ട​ക്കു​ന്നു​ള്ളൂ.

മാ​രി​ടൈം സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന മ​റ്റു ചി​ല കോ​ഴ്സു​ക​ൾ:

1. ഡി​പ്ലോ​മ ഇ​ൻ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ്.
ബി​ടെ​ക് മെ​ക്കാ​നി​ക്ക​ൽ , മ​റൈ​ൻ എ​ന്‍ജി​നി​യ​റിം​ഗ്, ഷി​പ്പ് ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ കോ​ഴ്സു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് ര​ണ്ടു​വ​ർ​ഷ പ​ഠ​ന​ദൈ​ർ​ഘ്യ​മു​ള്ള ഡി​പ്ലോ​മ ഇ​ൻ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠി​ക്കാ​ൻ ക​ഴി​യു​ക. ബി​എ​സ്‌​സി മ​റൈ​ൻ സ​യ​ൻ​സ്, ബി​എ​സ്‌​സി നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ് എ​ന്നി​വ പാ​സാ​യ​വ​രെ​യും പ​രി​ഗ​ണി​ക്കും.

2. പ്രീ ​സീ ട്രെ​യി​നിം​ഗ്
മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പാ​സാ​യ​വ​ർ​ക്കു പ​ഠി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു​വ​ർ​ഷ ഡി​പ്ലോ​മ കോ​ഴ്സാ​ണ് പ്രീ ​സീ ട്രെ​യി​നിം​ഗ്.

പു​തു​താ​യി കോ​ട​തി​യി​ൽ പ്രാ​ക്‌​ടീ​സ് ചെ​യ്യാ​ൻ ബാ​ർ കൗ​ൺ​സി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള എ​യ്ബ് പ​രീ​ക്ഷ എ​ങ്ങ​നെ​യാ​ണ്.

രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ൻ, കൊ​ല്ലം

= ഓ​ൾ ഇ​ന്ത്യ ബാ​ർ എ​ക്സാ​മി​നേ​ഷ​ൻ അ​ഥ​വാ എ​യ്ബ് എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​പ​രീ​ക്ഷ ഓ​പ്പ​ൺ ബു​ക്ക് എ​ക്സാം അ​ഥ​വാ പു​സ്ത​കം തു​റ​ന്നു​വ​ച്ചു​ള്ള പ​രീ​ക്ഷ​യാ​ണ്. മ​ൾ​ട്ടി​പ്പി​ൾ ചോ​ദ്യ​മാ​തൃ​ക​യി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഈ ​ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സി​ല​ബ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഗൈ​ഡു​ക​ളോ പു​സ്ത​ക​ങ്ങ​ളോ പ​രീ​ക്ഷാ​ഹാ​ളി​ൽ ഉ​പ​യോ​ഗി​ക്കാം. മൂ​ന്ന​ര​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ 11 ഭാ​ഷ​ക​ളി​ലു​ണ്ട്. ഏ​തു​ഭാ​ഷ​യും തെ​ര​ഞ്ഞെ​ടു​ത്ത് എ​ഴു​താം.

പ​രീ​ക്ഷ​യ്ക്ക് നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഇ​ല്ല. ബി​രു​ദ​ത്തി​ൽ നി​യ​മ​വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കേ​ണ്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളും എ​യ്ബ് പ​രീ​ക്ഷ​യു​ടെ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​യ​മ​ബി​രു​ദ​ധാ​രി സം​സ്ഥാ​ന ബാ​ർ കൗ​ൺ​സി​ലി​ൽ എ​ൻ‌​റോ​ൾ ചെ​യ്ത ശേ​ഷ​മേ എ​യ്ബ് പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യൂ.
എ​യ്ബ് പ​രീ​ക്ഷ എ​ത്ര​ത​വ​ണ വേ​ണ​മെ​ങ്കി​ലും എ​ഴു​താം. പാ​സാ​കാ​ൻ 40 ശ​ത​മാ​നം മാ​ർ​ക്ക് വേ​ണം. ഇ​തു ല​ഭി​ച്ചാ​ൽ ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് പ്രാ​ക്‌​ടീ​സ് എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും.
പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കു മാ​ത്ര​മേ വ​ക്കാ​ല​ത്തെ​ടു​ക്കാ​നും നി​യ​മോ​പ​ദേ​ശം ന​ൽ​കാ​നും അ​ധി​കാ​ര​മു​ണ്ടാ​കൂ.

റീ​സ​ണിം​ഗ്, അ​നാ​ലി​സി​സ് എ​ന്നീ രൂ​പ​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ൻ​തൂ​ക്കം ന​ൽ​കി​യാ​ണ് എ​യ്ബ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. പ​രീ​ക്ഷാ​ഫീ​സ് 1300 രൂ​പ​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.barcouncilofi ndia.org, www.allindiabare xamination.com.

ത​യാ​റാ​ക്കി​യ​ത്
ബാ​ബു പ​ള്ളി​പ്പാ​ട്ട്
ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട ഇ ​മെ​യി​ൽ
[email protected]