പരിയാരത്ത് നഴ്സ് ട്രെയിനി
പരിയാരം: മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് ട്രെയിനി തസ്തികയില്‍ ഒഴിവുണ്ട്. 19ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം.
ബിഎസ്സി നഴ്സിംഗ് അല്ലെങ്കില്‍ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സ് കഴിഞ്ഞ് കേരള നഴ്സിംഗ് കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഒരുവര്‍ഷത്തേക്കാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അന്ന് രാവിലെ പത്തിനുമുമ്പ് പരിയാരം മെഡിക്കല്‍ കോളജിലെ എച്ച്ആർ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.
വിശദാംശങ്ങള്‍ സ്ഥാപനത്തിന്റെ www.mcpariyaram. com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.