സൗജന്യ പിഎസ്സി പരീക്ഷാ പരിശീലനം
തേഞ്ഞിപ്പലം: ഉദ്യോഗാർഥികൾക്കായി കാലിക്കട്ട് സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സൗജന്യ പിഎസ് സി പരീക്ഷാപരിശീലന പരിപാടി സംഘടിപ്പിച്ചു. സമാപനച്ചടങ്ങിൽ വിസി ഡോ.കെ.മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി.
എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ചീഫ് ഡോ. സി.സി. ഹരിലാൽ അധ്യക്ഷനായിരുന്നു. സർവകലാശാലാ മുൻ പബ്ലിക് റിലേഷൻസ് ഓഫീസർ എം.വി. സക്കറിയ, ബിജോയ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു. എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഡപ്യൂട്ടി ചീഫ് എൻ.വി. സമീറ സ്വാഗതവും പി.ഹരിഹരൻ നന്ദിയും പറഞ്ഞു. മോഡൽ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയവർക്ക് വൈസ്ചാൻസർ ഉപഹാരങ്ങൾ സമ്മാനിച്ചു.
ഐഇടി വിദ്യാർത്ഥികളുടെ ടെക്നിക്കൽ ഫെസ്റ്റ് സമാപിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി വിദ്യാർഥികളുടെ ടെക്നിക്കൽ ഫെസ്റ്റ് ആവേഗ് 18 സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പി. അബ്ദുൾ ഹമീദ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ, വിവിധ വകുപ്പ് മേധാവികൾ, കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ, കോളജ് യൂണിയൻ ചെയർമാൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രിന്റിംഗ് ടെക്നോളജി, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ, ഐടി തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിച്ചു. ഡോ. അമൃത രാജ് (മണിപ്പാൽ സർവകലാശാല), പ്രഫ. ദേവി ചരണ്‍ (മണിപ്പാൽ എംഐടി) തുടങ്ങിയവർ സെമിനാറുകൾ നയിച്ചു. ടെക്നിക്കൽ പ്രോഗ്രാമുകളും എക്സിബിഷനുകളും പരിപാടിയുടെ ഭാഗമായിരുന്നു. കേരള പോലീസ് ബോംബ് സ്ക്വാഡിന്റെ എക്സ്പോ തുടങ്ങിയവയും സംഘടിപ്പിച്ചു. ആവേഗിനോടനുബന്ധിച്ച് പ്രിന്റിംഗ് ടെക്നോളജി ഡിപ്പാർട്ടുമെന്റ് നടത്തിയ ഇംപ്രഷന്റെ ഭാഗമായി തേഞ്ഞിപ്പലം കുടുംബശ്രീ യൂണിറ്റിലെ സ്ത്രീകൾക്ക് സ്വയംതൊഴിലിന് സഹായകമാകുന്ന സ്ക്രീൻ പ്രിന്റിംഗ് ശിൽപ്പശാലയും നടത്തി. ഡു ഫോർ കേരളയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത ഫ്ളഡ് അലർട്ട് സാങ്കേതിക വിദ്യ ശ്രദ്ധേയമായി.
ഗാന്ധിജിയുടെ പ്രഥമ കേരള സന്ദർശനം:18ന് സെമിനാർ
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല ചെയര്‍ ഫോര്‍ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ച്, ഹിസ്റ്ററി പഠനവകുപ്പിന്റെ സഹകരണത്തോടെ ഗാന്ധിജിയുടെ പ്രഥമ കേരള സന്ദർശനത്തിന്റെ ചരിത്ര പ്രാധാന്യം എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ 18ന് വിഭാഗം സെമിനാർ ഹാളിൽ നടക്കും.
രാവിലെ 10.30ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. ഡോ. പി. ശിവദാസൻ, ഡോ. കെ. ഗോപാലൻകുട്ടി, ഡോ. എ. മുഹമ്മദ് മഹീൻ, ഡോ. എം. ഹരിപ്രിയ, ഡോ. കെ.എസ്. മാധവൻ, ഡോ.ശ്രീവിദ്യാ വട്ടാരംഭത്ത്, ഡോ. കെ. രമ്യ, ഡോ. പി.പി. അബ്ദുൽ റസാഖ് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും. തായാട്ട് ബാലൻ മുഖ്യാതിഥിയായിരിക്കും.