ഫാമിലി മിനിസ്ട്രി കൗണ്‍സലിംഗ്
ചങ്ങനാശേരി: കുടുംബപ്രേഷിതരംഗത്തു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് തുരുത്തി കാനായിൽ പൊന്തിഫിക്കൽ ജോണ്‍പോൾ രണ്ടാമൻ ഇൻസ്റ്റിറ്റ്യൂറ്റിന്റെ ആഭിമുഖ്യത്തിൽ ഫാമിലി മിനിസ്ട്രി ആന്റ് കൗസിലിംഗ് പരിശീലനം നടത്തുന്നു. ഒക്ടോബർ ഒന്നുമുതൽ 2019 ജനുവരി 25വരെയാണു പരിശീലനം. രജിസ്ട്രേഷനുള്ള അവസാന തീയതി 27. ഫോണ്‍: 8289833641; 04812321144.