തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി) കേരളത്തിലെ സ്കൂള്‍ അധ്യാപകര്‍/വ്യക്തികള്‍/സഘടനകളില്‍ നിന്ന് ഗവേഷണ പ്രൊജെക്ടുകള്‍ ക്ഷണിച്ചു.
പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ വിവിധ തലങ്ങളിലെ സകൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രൊജെക്ടുകള്‍ സമര്‍പ്പിക്കാം.
വിശദമായ രൂപരേഖയും ആവശ്യമായ സാമ്പത്തിക സഹായം സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയ പ്രൊപ്പോസലുകള്‍ സ്കൂള്‍ മേലധികാരിയുടെ/ബന്ധപ്പെട്ട സന്നദ്ധ സംഘടനയുടെ സാക്ഷ്യപത്രത്തോടെ സമര്‍പ്പിക്കണം. ഒറ്റയ്ക്കോ ഏതാനും പേര്‍ക്ക് കൂട്ടായോ പ്രൊജെക്ട് ഏറ്റെടുക്കാം. അപേക്ഷകര്‍ വ്യക്തിപരമായ വിവരങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന പ്രൊജെക്ടുകള്‍ക്ക് സാമ്പത്തിക സഹായവും അക്കാദമിക പിന്തുണയും നല്‍കും. സ്വയം വികസിപ്പിച്ച ഫോര്‍മാറ്റിലുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 30ന് മുമ്പ് ഡയറക്ടര്‍, എസ്സിഇആര്ടി, വിദ്യാഭവന, പൂജപ്പുര, തിരുവനന്തപുരം 695025 എന്ന വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷകള്‍
[email protected] ലേക്കും അയക്കാം. വലിയതോതില്‍ ഉപകരണങ്ങള്‍, വസ്തുക്കള്‍ തുടങ്ങിയവ വാങ്ങാനുള്ള സാമ്പത്തിക സഹായം അനുവദിക്കില്ല. നൂതനാശയങ്ങളാവണം. പ്രതീക്ഷിത ചെലവ് രേഖപ്പെടുത്തണം.