University News
അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്താം ക്‌ളാസ് ക​​​ഴി​​​ഞ്ഞ​​​വ​​​രുടെയും പ​​​തി​​​നൊ​​​ന്നി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രു​​​ടെയും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ക​​​ഴി​​​വു​​​ക​​​ളും പോ​​​രാ​​​യ്മ​​​ക​​​ളും അ​​​റി​​​യാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട്രേ​​​റ്റി​​​ലെ ക​​​രി​​​യ​​​ര്‍ ഗൈ​​​ഡ​​​ന്‍​സ് ആ​​​ൻ​​​ഡ് അ​​​ഡോ​​​ള​​​സെ​​​ന്‍റ് കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ല്‍ ന​​​ട​​​ത്തും. കെ ​​​ഡാ​​​റ്റ് എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ സം​​​സ്ഥാ​​​ന​​​ത്തെ തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 87 നോ​​​ഡ​​​ല്‍ സ്കൂ​​​ളു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ണ് ന​​​ട​​​ത്തു​​​ക. അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​നും കൗ​​​ണ്‍​സ​​​ലിം​​​ഗ് ന​​​ല്‍​കാ​​​നു​​​മാ​​​യി അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് അ​​​ഞ്ച് ദി​​​വ​​​സ​​​ത്തെ റ​​​സി​​​ഡ​​​ന്‍​ഷ്യ​​​ല്‍ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കി​​​. careerguid ence.dhse.kerala.gov.in ല്‍ ​​​എ​​​സ്എ​​​സ്എ​​​ല്‍​സി ര​​​ജി​​​സ്റ്റ​​​ര്‍ ന​​​മ്പ​​​റും മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റും ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. കെ ​​​ഡാ​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​ര്‍​വ​​​ഹി​​​ച്ചു.
More News