ബിഎസ്സി അഗ്രികൾച്ചറൽ കോഴ്സ് പ്രവേശനം: കാറ്റഗറി ലിസ്റ്റ് പുതുക്കി പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : ബിഎസ്സി അഗ്രികൾച്ചർ കോഴ്സിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർക്ക് പ്രത്യേക സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനു യോഗ്യരായ അപേക്ഷകരുടെ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർക്ക് മേല്പറഞ്ഞ സംവരണ സീറ്റ് ലഭ്യമായ കോളജുകളിലേക്ക് പ്രവേശനത്തിനു ഓണ്‍ലൈനായി ഓപ്ഷനുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. നിശ്ചിത സമയത്തിനകം ലഭ്യമാകുന്ന ഓപ്ഷനുകളുടെയും പുതുക്കിയ കാറ്റഗറി ലിസ്റ്റിന്റെയും അടിസ്ഥാനത്തിൽ എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിലേക്ക് 23നു പ്രസിദ്ധീകരിക്കുന്ന മൂന്നാം ഘട്ട അലോട്ട്മെന്റിൽ പ്രസ്തുത സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് നടത്തും.