ബിഎസ്സി നഴ്സിംഗ് സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ്
കൊച്ചി: അസോസിയേഷൻ ഓഫ് ദി മാനേജ്മെന്റ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫൈനാൻസിംഗ് നഴ്സിംഗ് കോളജസ് ഓഫ് കേരള(എഎംസിഎസ്എഫ്എൻസികെ)യുടെ കീഴിലുള്ള 32 നഴ്സിംഗ് കോളജുകളിൽ ഒഴിവുള്ള ബിഎസ്സി നഴ്സിംഗ് സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.
ഒന്നു മുതൽ 3500 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 25നും മറ്റുള്ളവർ ഒക്ടോബർ ഒന്നിനും കലൂർ റിന്യൂവൽ സെന്ററിൽ രാവിലെ 10ന് ഹാജരാകണം.
ഒന്നാം ദിവസത്തെ അലോട്ട്മെന്റിന് ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ മാത്രമേ രണ്ടാം ദിവസം അലോട്ട്മെന്റ് നടത്തുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക്: www.amcsfnck.com.