ബി ഫാം (എൽഇ) കോഴ്സ്: സംവരണ ലിസ്റ്റ് വെബ്സൈറ്റിൽ
തിരുവനന്തപുരം: 2018 ലെ ബിഫാം (എൽഇ) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളിൽ സാമുദായിക സംവരണത്തിന് അർഹരായവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ.
വിദ്യാർഥികൾ 23ന് അഞ്ചുവരെ നൽകുന്ന ഓപ്ഷന്റെയും റാങ്ക് ലിസ്റ്റിന്റെയും അടിസ്ഥാനത്തിലുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് 24 ന് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നന്പരുകൾ: 0471 2339101, 2339102, 2339103, 2339104, 2332123.