എംഎസ്സി നഴ്സിംഗ് കോഴ്സ് പ്രവേശന തീയതി ദീർഘിപ്പിച്ചു
തിരുവനന്തപുരം : എംഎസ്സി നഴ്സിംഗ് കോഴ്സിലേക്ക് ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് കോളജിൽ ചേരുന്നതിനുള്ള അവസാന തീയതി നാളെത്തേക്ക് നീട്ടി. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നാളെ വൈകുന്നേരം അഞ്ചിനു മുന്പ് കോളജിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കണം. ഫോണ് : 04712332123, 2339101, 102, 103, 104.