28ന് നടക്കുന്ന ബികോം ആന്വൽ സ്കീം പാർട്ട് രണ്ട് (അഡീഷണൽ ലാംഗ്വേജ്) പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവ.ആർട്സ് കോളജ് സെന്ററായി അപേക്ഷിച്ചവർ അവിടെ നിന്നും ഹാൾടിക്കറ്റ് വാങ്ങി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷ എഴുതണം.
28 ന് ഗവ.ആർട്സ് കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംബിഎ സപ്ലിമെന്ററി ഡിഗ്രി (വിദൂര വിദ്യാഭ്യാസ വിഭാഗം) പരീക്ഷ പാളയം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.
സ്പോട്ട് അഡ്മിഷൻ
ഗണിതശാസ്ത്രവിഭാഗത്തിൽ ബിരുദാനന്തരബിരുദ കോഴ്സിൽ എസ്സി/എസ്ടി വിദ്യാർഥികൾക്കായി സംവരണം ചെയ്ത സീറ്റിൽ നിലവിലുളള ഒരു ഒഴിവിലേയ്ക്ക് താല്പര്യം ഉളള അർഹരായ വിദ്യാർഥികൾ അസൽ രേഖകളും 1250/ രൂപ ഫീസും സഹിതം 28ന് രാവിലെ 10.30ന് കാര്യവട്ടം ക്യാന്പസിലെ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഹാജരാകണം. ഫോണ്‍: 0471 2308303
സർവകലാശാലയുടെ കാര്യവട്ടം കാന്പസിലുളള മലയാള വിഭാഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്സിൽ (2018 അഡ്മിഷൻ) പട്ടിക ജാതി വിഭാഗത്തിൽ രണ്ടും പട്ടിക വർഗ വിഭാഗത്തിൽ ഒന്നും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുളളവർ ഒക്ടോബർ മൂന്നിന് രാവിലെ 10ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മലയാള വിഭാഗത്തിൽ ഹാജരാകണം.
പരീക്ഷാഫലം
2018 ജനുവരിയിൽ നടന്ന കന്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ ബിടെക് ഡിഗ്രി (2013 സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 17. അപേക്ഷകൾ ഓണ്‍ലൈനായി മാത്രം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എംടെക് സ്പോട്ട് അഡ്മിഷൻ
ഒപ്റ്റോ ഇലക്ട്രോണിക്സ് പഠന വകുപ്പിൽ നടത്തുന്ന എഐസിടിഇ അംഗീകാരമുളള എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്റ്റോഇലക്ട്രോണിക്സ് & ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) പ്രോഗ്രാമിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ഒഴിവുള്ള മൂന്നു സീറ്റുകളിലേക്കും, സ്പോണ്‍സേർഡ് വിദ്യാർഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലേക്കും, മറ്റു സംവരണവിഭാഗങ്ങളിലേക്കും മാറ്റപ്പെടുന്ന അഞ്ചു സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തും. താല്പര്യമുളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 10ന് കാര്യവട്ടത്തുളള സർവകലാശാലയുടെ ഒപ്റ്റോഇലക്ട്രോണിക്സ് പഠന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2308167 എന്ന നന്പറുമായി ബന്ധപ്പെടുക.
ഇൻഡക്ഷൻ പ്രോഗ്രാം
ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി (2018 അഡ്മിഷൻ) ഇൻഡക്ഷൻ പ്രോഗ്രാം 26ന് രാവിലെ 10ന് സെനറ്റ് ഹാൾ, പാളയം കാന്പസിൽ നടത്തും.
പെൻഷൻകാർക്ക് സമ്മതപത്രം നൽകാം
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാൻ താത്പര്യമുളള സർവകലാശാല പെൻഷൻകാർക്ക് തുക പരമാവധി പത്ത് ഗഡുക്കളായി പ്രതിമാസ പെൻഷനിൽ നിന്നും ഈടാക്കി ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുന്നതിനുളള സമ്മതപത്രം പെൻഷൻ സെക്ഷനിൽ നൽകാം.