ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി സ്പോട്ട് അലോട്ട്മെന്റ് 27ന്
തിരുവനന്തപുരം : സർക്കാർ/സ്വാശ്രയ ലോ കോളജുകളിലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിനു ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്പോട്ട് അലോട്ട്മെന്റ് 27നു തിരുവനന്തപുരത്ത് പാളയം എൽഎംഎസ് കോന്പൗണ്ടിലെ ടിജഐം ഹാളിൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 26നു വൈകുന്നേരം എട്ടിനകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ Integrated Five Year LL.B 2018 Candidate Portal എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് തങ്ങളുടെ ആപ്ലിക്കേഷൻ നന്പർ, പാസ്വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ച ശേഷം ഹോം പേജിൽ ലഭ്യമായ Spot Allotment Registration എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്തെടുക്കണം. ഈ സ്ലിപ്പുമായി 27ന് സ്പോട്ട് അലോട്ട്മെന്റിന് ഹാജരാ കണം. ഫോണ്‍ : 04712339101, 102, 103, 104, 2332123.