സെർവർ തകരാർ: ഫീസടയ്ക്കാനുള്ള തീയതി 27 വരെ നീട്ടി
സർവകലാശാലാ സെർവർ തകരാറിലായതുമൂലം ബിരുദ കോഴ്സുകൾക്ക് 24ന് പിഴയില്ലാതെ ഫീസടയ്ക്കുവാൻ വിദ്യാർഥികൾക്ക് സാധിക്കാതെ വന്നതിനാൽ ഫീസടയ്ക്കാനുള്ള തീയതി നീട്ടി. 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പർഫൈനോടെ 29 വരെയും ഫീസ് അടയ്ക്കാം.
എൽഎൽബി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്പതാം സെമസ്റ്റർ എൽഎൽബി ബിഎ ക്രിമിനോളജി എൽഎൽബി (ഓണേഴ്സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്സ്, ബിഎ എൽഎൽബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് കോഴ്സ് (2013 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ് 2013 അഡ്മിഷൻ റെഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2013 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ ഒക്ടോബർ ഒന്പതു മുതൽ ആരംഭിക്കും. അപേക്ഷകൾ 29 വരെയും 50 രൂപ പിഴയോടെ ഒക്ടോബർ ഒന്നു വരെയും 500 രൂപ സൂപ്പർഫൈനോടെ മൂന്നു വരെയും സ്വീകരിക്കും.
റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് കോഴ്സിലേക്ക് എസ്സി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം നിശ്ചിത യോഗ്യതയുള്ള പ്രസ്തുത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ 27ന് രാവിലെ 11ന് അസൽ രേഖകൾ സഹിതം ഓഫീസിൽ ഹാജരാകണം.
പരീക്ഷാഫലം
2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ നാലുവരെ അപേക്ഷിക്കാം.
സീറ്റൊഴിവ്
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിൽ എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് ബാച്ചിൽ രണ്ടും ഗാന്ധിയൻ സ്റ്റഡീസ് ബാച്ചിൽ ഒന്നും സീറ്റൊഴിവുണ്ട്.
ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 27ന് വൈകുന്നേരം അഞ്ചിനു മുന്പായി ഓഫീസിൽ രജിസ്റ്റർ ചെയ്യണം. 0481 2731039.