ബിരുദാനന്തര ബിരുദ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒക്ടോബർ 15ന് ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2018 ഒക്ടോബറിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംആർക്ക്/എംപ്ലാനിംഗ് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് ഒക്ടോബർ നാലുവരെയും 50 രൂപ പിഴയോടെ ഒക്ടോബർ എട്ടുവരെയും 125 രൂപ പിഴയോടെ ഒക്ടോബർ 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2018 ഒക്ടോബർ 22ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ഗവ.കോളജ് ഫോർ വിമെൻ) പരീക്ഷയ്ക്ക് പിഴ കൂടാതെ ഒക്ടോബർ മൂന്നുവരെയും 50 രൂപ പിഴയോടെ ഒക്ടോബർ അഞ്ച്വരെയും 125 രൂപ പിഴയോടെ ഒക്ടോബർ എട്ടുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2018 ഒക്ടോബർ 29ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്്ചർ) പരീക്ഷയ്ക്ക് പിഴ കൂടാതെ ഒക്ടോബർ മൂന്നുവരെയും 50 രൂപ പിഴയോടെ ഒക്ടോബർഅഞ്ച്വരെയും 125 രൂപ പിഴയോടെ ഒക്ടോബർ എട്ട് വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സമ്മതപത്രം നൽകാം
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാൻ താല്പര്യമുളള സർവകലാശാല പെൻഷൻകാർക്ക് തുക പരമാവധി പത്ത് ഗഡുക്കളായി പ്രതിമാസ പെൻഷനിൽ നിന്നും ഈടാക്കി ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുന്നതിനുളള സമ്മതപത്രം പെൻഷൻ സെക്ഷനിൽ നൽകാം.
അഡ്മിഷൻ ഒക്ടോബർ ഒന്നുവരെ
വിദൂര വിദ്യാഭ്യാസ വിഭാഗം 2018 2019 അധ്യയന വർഷത്തേയ്ക്കുളള യുജി/പിജി ഓണ്‍ലൈൻ അഡ്മിഷൻ ഒക്ടോബർ ഒന്ന്, വൈകുന്നേരം അഞ്ച്വരെ മാത്രമായിരിക്കും. അനുബന്ധ രേഖകൾ ഒക്ടോബർ 15വരെ സ്വീകരിക്കും. 30 എസ്ഡിഇ പ്രവൃത്തി ദിവസമായിരിക്കും.
തീയതി നീട്ടി
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ (മോർണിംഗ് ബാച്ച്) കോഴ്സിന് ഒക്ടോബർ അഞ്ച്വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്സ് കാലാവധി: മൂന്നുമാസം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും പിഎംജി ജംഗ്ഷനിലെ CACEE കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 0471 23021523.
പിജി പ്രവേശനം 2018 2019
2018 2019 അധ്യയന വർഷത്തെ പിജി പ്രവേശനത്തിനുളള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നന്പരും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകർ തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കണം. അലോട്ട്മെന്റ് വഭിച്ച അപേക്ഷകർ അഡ്മിഷൻ ഫീസ് ഓണ്‍ലൈനായോ അല്ലെങ്കിൽ ചലാൻ പ്രിന്റൗട്ട് എടുത്ത് എസ്ബിഐയുടെ ഏതെങ്കിലും ശാഖയിലോ അടയ്ക്കണം. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 900 രൂപയും എസ്സി/എസ്ടി/ഒഇസി വിഭാഗത്തിന് 340 രൂപയും ആണ്. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ച് അഡ്മിഷൻ ഫീസ് ഒടുക്കിയവർ വീണ്ടും അഡ്മിഷൻ ഫീസ് അടയ്ക്കേണ്ടതില്ല.
അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുളള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടേണ്ടതിനായി അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അലോട്ട്മെന്റ് ലഭിച്ച കോളജിൽ അഡ്മിഷൻ എടുക്കണം. അഡ്മിഷൻ എടുത്തവർ ആ സീറ്റിൽ സംതൃപ്തരാണെങ്കിൽ ഒക്ടോബർ ഒന്നിനു രാവിലെ പത്തിനു മുന്‍പ് അവരുടെ ഹയർ ഓപ്ഷനുകൾ നീക്കം ചെയ്യണം. നിലനിർത്തപ്പെടുന്ന ഹയർ ഓപ്ഷനുകൾ തുടർന്നു വരുന്ന അലോട്ട്മെന്റുകളിൽ പരിഗണിക്കും. പുതിയ അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം ആ സീറ്റ് നിർബന്ധമായും സ്വീകരിക്കണം.
സ്പോട്ട് അഡ്മിഷൻ
സർവകലാശാലയുടെ ഒപ്റ്റോ ഇലക്ട്രോണിക്സ് പഠന വകുപ്പിൽ നടത്തുന്ന എഐസിടിഇ അംഗീകാരമുളള എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഒപ്റ്റോഇലക്ണ്ടട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ) പ്രോഗ്രാമിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ഒഴിവുളള മൂന്നു സീറ്റുകളിലേക്കും, സ്പോണ്‍സേർഡ് വിദ്യാർഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലേക്കും, മറ്റു സംവരണവിഭാഗങ്ങളിലേക്കും മാറ്റപ്പെടുന്ന അഞ്ചു സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
താല്പര്യമുളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 10ന് കാര്യവട്ടത്തുളള സർവകലാശാലയുടെ ഒപ്റ്റോഇലക്ട്രോണിക്സ് പഠന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2308167 എന്ന നന്പറിൽ ബന്ധപ്പെടുക.