ബിരുദ കോഴ്സുകൾക്ക് രണ്ടു ദിവസം കൂടി ഫീസടയ്ക്കാം
ബിരുദ കോഴ്സുകൾക്ക് ഫീസടയ്ക്കാനുള്ള തീയതി രണ്ടു ദിവസത്തേക്കുകൂടി നീട്ടി. സെർവർ തകരാറുമൂലം ഫീസടയ്ക്കാൻ വിദ്യാർഥികൾക്ക് കഴിയാതെ വന്നതിനെത്തുടർന്നാണ് നടപടി. 29 വരെയും 50 രൂപ പിഴയോടെ ഒക്ടോബർ ഒന്നു വരെയും 500 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ മൂന്നു വരെയും അടയ്ക്കാം.
മൂന്നാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം 2017 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് (2013 മുതൽ 2016 അഡ്മിഷൻ വരെ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് (2016 അഡ്മിഷൻ റഗുലർ, 2013 മുതൽ 2015 അഡ്മിഷൻ വരെ റീഅപ്പിയറൻസ്) ഫീസ് അടയ്ക്കുവാനുള്ള തീയതി ഒക്ടോബർ അഞ്ചു വരെ നീട്ടി. 50 രൂപ പിഴയോടെ ഒക്ടോബർ ആറു വരെയും 500 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ എട്ടു വരെയും അടയ്ക്കാം.
പരീക്ഷാഫലം
2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ. സിനിമ ആൻഡ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി എൻവയോണ്മെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ് (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
2018 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎഡ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
...