കണ്ണൂർ സർവകലാശാലയുടെ പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ് (സിസിഎസ്എസ്മേയ് 2018) പരീക്ഷാഫലം പ്രസിദീകരിച്ചു. ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ ആറു വരെ സർവകലാശാലയിൽ സ്വീകരിക്കും.
പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎ ആന്ത്രപ്പോളജി (സിസിഎസ്എസ് മെയ് 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ എട്ടു വരെ സർവകലാശാലയിൽ സ്വീകരിക്കും.
പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് സുവോളജി (സിസിഎസ്എസ്റഗുലർനവംബർ 2017) പരീക്ഷാഫലം പ്രസിദീകരിച്ചു. ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ എട്ടുവരെ സർവകലാശാലയിൽ സ്വീകരിക്കും.
വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാന്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക്കിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നതിനായി ഒക്ടോബർ മൂന്നിന് രാവിലെ 11.30 ന് സർവകലാശാല താവക്കര ഹെഡ് ക്വാർട്ടേഴ്സിൽ വാക്ക്ഇൻഇന്റർവ്യൂ നടത്തും. താത്പര്യമുള്ള നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാഫീസിനത്തിൽ 210 രൂപ സർവകലാശാല ഫണ്ടിൽ അടച്ച രസീതുമായി അന്നേദിവസം രാവിലെ പത്തിന് എത്തണം. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാലയുടെ കാസർഗോഡ് കാന്പസിൽ പ്രവർത്തിക്കുന്ന ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറെ (അറബിക്) നിയമിക്കുന്നതിനായി ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് 12.30 ന് താവക്കര ആസ്ഥാനത്ത് വാക്ക്ഇൻഇന്റർവ്യൂ നടത്തും. താത്പര്യമുള്ള നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാഫീസിനത്തിൽ 210 രൂപ സർവകലാശാല ഫണ്ടിൽ അടച്ച രസീതുമായി അന്നേദിവസം രാവിലെ പത്തിന് എത്തണം. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ കൊമേഴ്സ്, ബിസിഎ എന്നീ വിഷയങ്ങളിൽ അസി.പ്രഫസറെ കരാറടിസ്ഥാനത്തിൽ കോഓർഡിനേറ്ററായി മേയ് 31 വരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. ഗവ./എയ്ഡഡ് കോളജിൽനിന്ന് റിട്ടയർ ചെയ്ത 60 വയസ് തികയാത്ത അധ്യാപകർക്കും അപേക്ഷിക്കാം. അന്യസംസ്ഥാന സർവകലാശാലകളിൽനിന്ന് നിർദിഷ്ട യോഗ്യത നേടിയ ഉദ്യോഗാർഥികൾ കണ്ണൂർ സർവകലാശാല നൽകുന്ന തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സർവകലാശാല ഫണ്ടിൽ അപേക്ഷാഫീസിനത്തിൽ 210 രൂപ അടച്ച ഒറിജിനൽ ചലാൻ രസീതും സഹിതം 29ന് രാവിലെ11 ന് താവക്കര ആസ്ഥാന മന്ദിരത്തിൽ കൂടികാഴ്ചയ്ക്കായി ഹാജരാകണം.