University News
ഇന്ന് ലോക ഹൃദയ ദിനാചരണം
പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് ലോക ഹൃദയദിനം വിപുലമായി ആചരിക്കുന്നു. സെമിനാര്‍ കോപ്ലക്സില്‍ രാവിലെ 10.30ന് പ്രോവൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ ഉദ്ഘാടനം ചെയ്യും. കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വാക്ഇന്‍ ഇന്‍റര്‍വ്യൂ

എഡ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്‍ററില്‍ (ഇഎംഎംആര്‍സി) പ്രൊഡക്ഷന്‍ അസിസ്റ്റ നിയമനത്തിന് ഒക്ടോബര്‍ 17ന് രാവിലെ പത്ത് മണിക്ക് വാക്ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകള്‍ സഹിതം രാവിലെ പത്തിന് ഇഎംഎംആര്‍സിയില്‍ ഹാജരാകണം. പ്രതിമാസ ശമ്പളം: 20,000 രൂപ. പ്രായം 36 വയസ് കവിയരുത്.

ഐഇടി അധ്യാപക അഭിമുഖം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയില്‍ (ഐഇടി) പ്രൊഫസര്‍ , അസോസിയേറ്റ് പ്രഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് ജൂണ്‍ നാലിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ പത്തിന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍ . ഫോണ്‍ : 0494 2407106.

അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ക്ക് ബിരുദ പ്രവേശനം

വിദൂരവിദ്യാഭ്യാസ വിഭാഗം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ക്കായി നടത്തുന്ന ബിഎ/ബികോം (ഓപ്പണ്‍ സ്ട്രീം) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് നൂറ് രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 17 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ട് ഒക്ടോബര്‍ 20 വരെ വിദുരവിദ്യാഭ്യാസ വിഭാഗത്തില്‍ സ്വീകരിക്കും. പരീക്ഷ നവംബര്‍ നാലിന്. വിവരങ്ങള്‍ വെബ്സൈറ്റില്‍ . ഫോണ്‍ : 0494 2407512, 2407494.

പരീക്ഷ

വിദൂരവിദ്യാഭ്യാസം എംകോം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റര്‍ (2004 സ്‌കീം, 2004 മുതല്‍ 2012 വരെ പ്രവേശനം) സ്പെഷ്യല്‍ സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബര്‍ 26ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രം സര്‍വകലാശാലാ കാമ്പസ്. ഹാള്‍ടിക്കറ്റ് ഒക്ടോബര്‍ 22 മുതല്‍ പരീക്ഷാഭവന്‍ സ്പെഷല്‍ സപ്ലിമെന്‍ററി വിഭാഗത്തില്‍ നിന്ന് ലഭിക്കും. നാലാം വര്‍ഷ ബിഫാം സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബര്‍ 12ന് ആരംഭിക്കും.

പരീക്ഷാഫലം

2017 ഒക്ടോബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഫില്‍ ഹിസ്റ്ററി പരീക്ഷാഫലം വെബ്സൈറ്റില്‍ .

പുനര്‍മൂല്യനിര്‍ണയ ഫലം

എംസിജെ മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി/ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലര്‍ /സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് നവംബര്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ .
More News