ദുരന്തനിവാരണ കോഴ്സുകളും ജലനയവും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനൊരുങ്ങി എംജി
കോട്ടയം: സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും പാഠ്യപദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ കോഴ്സുകൾ ആരംഭിക്കുന്നതിന് ബോർഡ് ഓഫ് സ്റ്റഡീസിന്റെ റിപ്പോർട്ട് തേടാൻ എംജി. സർവകലാശാല അക്കാദമിക് കൗണ്‍സിൽ യോഗം തീരുമാനിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനായി ദുരന്തനിവാരണ കോഴ്സുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന യുജിസി.യുടെ നിർദേശമനുസരിച്ചാണ് തീരുമാനം.
ഭൂകന്പം, ബോംബ് ഭീഷണി, സ്ഫോടനം, കാന്പസ് വെടിവെയ്പ്, ഭീകരാക്രമണം, സാന്പത്തിക അടിയന്തരാവസ്ഥ, പ്രകൃതിക്ഷോഭം, മാരകമായ വസ്തുക്കൾ കൊണ്ടുള്ള അപകടങ്ങൾ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് യുജിസി. നിർദേശം.
ചോദ്യബാങ്ക് സംവിധാനത്തിൽ നിയമബിരുദ കോഴ്സുകളെ കൂടി ഉൾപ്പെടുത്താൻ യോഗം തീരുമാനിച്ചു. എല്ലാ ബിരുദ പ്രോഗ്രാമുകളുടെയും അഞ്ചാം സെമസ്റ്ററിൽ സ്വച്ഛ് ഭാരത് സമ്മർ ഇന്റണ്‍ഷിപ്പ് പ്രോഗ്രാം ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകി. മൂന്നു ക്രെഡിറ്റുള്ള ഓപ്പണ്‍ കോഴ്സായാണ് ഇത് ഉൾപ്പെടുത്തുന്നത്. മഴവെള്ളക്കൊയ്ത്തിനും ജലസംരക്ഷണ പ്രവർത്തനങ്ങൾക്കും സഹായകമാവുന്ന വിധം ജലനയം എന്ന വിഷയം ബിരുദ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് യോഗം അംഗീകരിച്ചു. സർക്കാർ ജീവനക്കാർ, യുപി. സ്കൂൾ അധ്യാപകർ, ബാങ്ക് ജീവനക്കാർ എന്നിവർക്ക് ഭാഗിക സമയ ഗവേഷണാവസരം അനുവദിക്കുന്നതിനും ആർക്കിടെക്ചർ ബിരുദ കോഴ്സിന് ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കുന്നതിനും അംഗീകാരം നൽകി.
പിഎച്ച്ഡി. പ്രോഗ്രാമിന് 2016ലെ യുജിസി. നിബന്ധനകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി റിസർച്ച് ഡയറക്ടറുടെ നേതൃത്വത്തിൽ ഗൈഡുമാരുടെ യോഗം വിളിക്കും. ഇതു സംബന്ധിച്ച് അക്കാദമിക് കൗണ്‍സിൽ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച കമ്മിറ്റി സമർപ്പിച്ച മാർഗനിർദേശങ്ങളുടെ കരട് യോഗം പരിഗണിച്ചു.
ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ഏറ്റവും കൂടുതൽ ഗ്രേഡ് ലഭിക്കുന്ന വിദ്യാർഥികൾക്ക് യുജിസി. സ്കോളർഷിപ്പ് ലഭിക്കത്തക്കവിധം റാങ്ക് സർട്ടിഫിക്കറ്റുകൾ അനുവദിക്കണം, എൻസിസി., എൻഎസ്എസ്., സ്പോർട്സ് ഗ്രേസ് മാർക്കിന് അപേക്ഷിക്കാൻ ഓണ്‍ലൈൻ സംവിധാനം നടപ്പാക്കണം, 2018 യു.ജി.സി. റെഗുലേഷൻ ഉടൻ നടപ്പാക്കണം എന്നീ പ്രമേയങ്ങൾ യോഗം പാസാക്കി. എം.ജി. സർവകലാശാല കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.
ഏകജാലക പ്രവേശനം; പിജി, ബിപിഎഡ്, ബിഎൽഐഎസ് സി ഫൈനൽ അലോട്ട്മെന്റിന് ഓപ്ഷൻ നൽകാം
എംജി സർവകലാശാലയുടെ ഏകജാലകം വഴിയുള്ള പിജി., ബിപിഎഡ്., ബിഎൽഐഎസ്സി. പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്മെന്റിന് ഒക്ടോബർ അഞ്ചു മുതൽ ഒക്ടോബർ ആറിന് വൈകുന്നേരം ് അഞ്ചുവരെ പുതുതായി ഓപ്ഷൻ നൽകാം. അപേക്ഷകർ ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്മെന്റിൽ പരിഗണിക്കാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും ഫീസടയ്ക്കാതെ തന്നെ ഓപ്ഷൻ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് ംംം.രമു.ാഴൗ.മര.ശി എന്ന വെബ്സൈറ്റിലെ ’അക്കൗണ്ട് ക്രിയേഷൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷൻ നൽകാം. ഫൈനൽ അലോട്ട്മെന്റിൽ പങ്കെടുക്കുന്നവരും ഇതേ രീതിയിൽ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. പുതിയ ആപ്ലിക്കേഷൻ നന്പർ പിന്നീടുള്ള ഓണ്‍ലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം. അപേക്ഷകന് ലോഗിൻ ചെയ്ത ശേഷം നേരത്തെ നൽകിയ അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ തിരുത്താം, പുതിയ ഓപ്ഷൻ നൽകാം. ഫൈനൽ അലോട്ട്മെന്റിൽ പങ്കെടുക്കുന്ന അപേക്ഷകർ പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കുക. വിവിധ കോളേജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം ക്യാപ് വെബ്സൈറ്റിൽ ഒക്ടോബർ അഞ്ചിന് പ്രസിദ്ധീകരിക്കും. ഓരോ അലോട്ട്മെന്റുകളിലും പ്രവേശനം ലഭിച്ചവർ കോളജുകളിൽ പ്രവേശനം നേടിയില്ലെങ്കിൽ തുടർ അലോട്ട്മെന്റുകളിൽ അവരെ ഹയർ ഓപ്ഷനുകളിലേക്ക് പരിഗണിക്കില്ല.
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ്. (2016 അഡ്മിഷൻ റഗുലർ/20132015 അഡ്മിഷൻ റീ അപ്പിയറൻസ്) ബിരുദ പരീക്ഷകൾ ഒക്ടോബർ 24ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രാക്ടിക്കൽ
ഒന്നും രണ്ടും സെമസ്റ്റർ എംഎസ്സി. കെമിസ്ട്രി (റഗുലർ/സപ്ലിമെന്ററി എല്ലാ ബ്രാഞ്ചുകളും) ജൂലൈ 2018 ന്റെ പ്രാക്ടിക്കൽ ഒക്ടോബർ എട്ടുമുതൽ ബന്ധപ്പെട്ട കോളേജുകളിൽ നടത്തും. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി പരീക്ഷയ്ക്ക് എത്തണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം സെമസ്റ്റർ എംഎസ്സി. ഫിസിക്സ് ജൂലൈ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ എട്ടു മുതൽ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
വൈവാവോസി
ഒന്നു മുതൽ ആറു വരെ സെമസ്റ്റർ ബിസിഎ. ഓഫ് കാന്പസ് (സപ്ലിമെന്ററി/മേഴ്സി ചാൻസ് 2012ന് മുന്‍പുള്ള അഡ്മിഷൻ ആന്റ് സിബിസിഎസ്എസ്. പ്രോഗ്രാം റഗുലർ ആന്റ് സപ്ലിമെന്ററി 2012 അഡ്മിഷൻ മുതൽ) പരീക്ഷകളുടെ ലാബ്/സെമിനാർ/കോഴ്സ് വൈവ/മിനി പ്രോജക്ട്/പ്രോജക്ട് മൂല്യനിർണയം എന്നിവ ഇടപ്പള്ളി സീപാസിൽ (സ്കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസസ് സ്റ്റാസ്) ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിൽ ഡെവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ് വിഷയങ്ങളിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവുണ്ട്. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. യുജിസി. യോഗ്യതയുള്ളവരെ പരിഗണിക്കും. പിഎച്ച്ഡി. അഭികാമ്യം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ മൂന്നിന് രാവിലെ 11ന് ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരത്തിന് ഫോണ്‍: 9947825942.
പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക്: സമ്മതപത്രം നൽകണം
ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകാൻ താല്പര്യമുള്ള എം.ജി. സർവകലാശാല സർവീസ് പെൻഷണർമാർ സമ്മതപത്രം എഡി എ 8 വിഭാഗത്തിൽ രേഖാമൂലം നൽകണം.
പരീക്ഷാഫലം
2018 മെയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. തമിഴ് (സി.എസ്.എസ്. റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 12 വരെ അപേക്ഷിക്കാം.
2018 മെയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ. ഇക്കണോമിക്സ് (സിഎസ്എസ്. റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 12 വരെ അപേക്ഷിക്കാം.
2017 ഒക്ടോബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ബിഎഡ്. മേഴ്സി ചാൻസ് (2009 2012, 2006 2008 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 12 വരെ അപേക്ഷിക്കാം.
2018 മെയിൽ നടത്തിയ മൂന്നാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 12 വരെ അപേക്ഷിക്കാം.
2018 മെയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി. അപ്ലൈഡ് മൈക്രോബയോളജി (പിജി. സിഎസ്എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 15 വരെ അപേക്ഷിക്കാം.