2018 ജൂലൈയിൽ നടത്തിയ പി.എച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷാഫലം വെബ്സൈറ്റിൽ.
തീയതി നീട്ടി
വിദൂര വിദ്യാഭ്യാസ വിഭാഗം യുജി/പിജി പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുളള അവസാന തീയതി 20 വരെ യുജിസി നിർദേശ പ്രകാരം നീട്ടി.
പ്രൈവറ്റ് രജിസ്ട്രേഷൻ
2019 21 വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽ ഉൽ ഉലാമ/ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് (കോ ഓപ്പറേഷൻ) എന്നീ വാർഷിക കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന നാലുമുതൽ അപേക്ഷിക്കാം. അപേക്ഷകൾ നവംബർ ഏഴു വരെ പിഴ കൂടാതെ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2017 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർഥികൾ തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ ഇന്നു മുതൽ 20 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫീസ്
26ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ (സിഎസ്എസ് 2017 2018) എംഫിൽ പരീക്ഷയ്ക്ക് ഫൈനില്ലാതെ 10 വരെയും 50 രൂപ ഫൈനോടെ 12വരെയും 125 രൂപ ഫൈനോടെ 15വരെയും അപേക്ഷിക്കാം.
പുന:പരിശോധന
2018 ജൂലൈയിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ പുന:പരിശോധനയ്ക്ക് 15വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ഓരോ പേപ്പറിന് 500 രൂപ ഫീസ് അടച്ച് സിഎസ്എസ് ഓഫീസിൽ എത്തിക്കണം.