University News
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തി​യി​രു​ന്ന എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും യു​ജി​സി അം​ഗീ​കാ​ര​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അം​ഗീ​കാ​രം പു​നഃ​സ്ഥാ​പി​ച്ച 19 കോ​ഴ്സു​ക​ളി​ലേ​ക്ക് ഒ​ക്ടോ​ബ​ർ 20 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​തി​നി​ടെ​യാ​ണ് ഏ​ഴു കോ​ഴ്സു​ക​ൾ​ക്ക് കൂ​ടി യു​ജി​സി അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

യു​ജി​സി നി​ബ​ന്ധ​ന​ക​ൾ​ക്ക​നു​സ​രി​ച്ച് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന ഫ​ല​മാ​യാ​ണ് ബാ​ക്കി കോ​ഴ്സു​ക​ൾ​ക്ക് കൂ​ടി അം​ഗീ​കാ​രം പു​നഃ​സ്ഥാ​പി​ച്ചു​ന​ൽ​കി​യ​ത്. അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എം​കോം, എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഇം​ഗ്ലീ​ഷ്, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ സം​സ്കൃ​തം, എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ്, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് എ​ന്നീ കോ​ഴ്സു​ക​ൾ​ക്കാ​ണ് പു​തു​താ​യി അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
More News