University News
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ് സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ് സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (യു​ജി 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20132016 അ​ഡ്മി​ഷ​ൻ റീ ​അ​പ്പി​യ​റ​ൻ​സ്) ജൂ​ണ്‍, ജൂ​ലൈ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ ഒ​ക്ടോ​ബ​ർ എ​ട്ട്, ഒ​ന്പ​ത്, 11 തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


ഗ​വേ​ഷ​ണ ര​ജി​സ്ട്രേ​ഷ​ൻ: അ​ഭി​മു​ഖം 10 ന്

​നി​യ​മ വ​കു​പ്പി​ൽ ഗ​വേ​ഷ​ണ ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ഷ​യാ​വ​ത​ര​ണ​വും അ​ഭി​മു​ഖ പ​രീ​ക്ഷ​യും 10നു ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ർ നി​ർ​ദി​ഷ്്ട രേ​ഖ​ക​ളു​മാ​യി എ​ത്ത​ണം.

പ്രി​ൻ​സി​പ്പ​ൽ, മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ർ​ക്കി​ടെ​ക്ച​ർ പോ​ളി​ടെ​ക്നി​ക് എം​ബി​എ എം​സി​എ കോ​ള​ജു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗം ഒ​ന്പ​തി​ന് രാ​വി​ലെ 10.30ന് ​തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് കാ​ന്പ​സി​ലെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ വ​രു​ന്ന കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രും മാ​നേ​ജ​ർ​മാ​രും യോ​ഗ​ത്തി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.


സി​ൻ​ഡി​ക്ക​റ്റ് ഉ​പ​സ​മി​തി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സി​ൻ​ഡി​ക്ക​റ്റ് ഉ​പ​സ​മി​തി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ച് ഉ​ത്ത​ര​വാ​യി. പി.​കെ. ഹ​രി​കു​മാ​റാ​ണ് സ്റ്റാ​ഫ് ഉ​പ​സ​മി​തി​യു​ടെ ക​ണ്‍​വീ​ന​ർ. പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ് (അ​ഫി​ലി​യേ​ഷ​ൻ), ഡോ. ​പി.​കെ. പ​ത്മ​കു​മാ​ർ (അ​പ്രൂ​വ​ൽ), ഡോ. ​ആ​ർ. പ്ര​ഗാ​ഷ് (പ​രീ​ക്ഷ), പ്ര​ഫ. വി.​എ​സ്. പ്ര​വീ​ണ്‍​കു​മാ​ർ (ബി​സി​ന​സ്), ഡോ. ​കെ. ജ​യ​ച​ന്ദ്ര​ൻ (ധ​ന​കാ​ര്യം), ഡോ. ​എ​സ്. സു​ജാ​ത (റി​സ​ർ​ച്ച് ആ​ൻ​ഡ്് ഡെ​വ​ല​പ്മെ​ന്‍റ്), ഡോ. ​എ. ജോ​സ് (നി​യ​മ​കാ​ര്യം), ഡോ. ​എം.​എ​സ്. മു​ര​ളി (സ്റ്റു​ഡ​ന്‍റ്സ് ഡി​സി​പ്ലി​ൻ, വെ​ൽ​ഫെ​യ​ർ, ഗ്രീ​വ​ൻ​സ്), ഡോ. ​കെ. കൃ​ഷ്ണ​ദാ​സ് (പ്ലാ​നിം​ഗ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്), ഡോ. ​അ​ജി സി. ​പ​ണി​ക്ക​ർ (അ​ക്കാ​ദ​മി​ക് അ​ഫ​യേ​ഴ്സ്) എ​ന്നി​വ​രാ​ണ് മ​റ്റു ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ​മാ​ർ.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​എ​ഫ്എ, ഒ​ന്നാം വ​ർ​ഷ ബി​എ​ഫ്എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​എ​സ്സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (പു​തി​യ സ്കീം ​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജ​നു​വ​രി, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​ഫി​ൽ കെ​മി​സ്ട്രി (ഓ​ർ​ഗാ​നി​ക്, പോ​ളി​മ​ർ, ഇ​ൻ ഓ​ർ​ഗാ​നി​ക് ആ​ൻ​ഡ് ഫി​സി​ക്ക​ൽ സ​യ​ൻ​സ് സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം; ഇ​ന്നും നാ​ളെ​യും ഓ​പ്ഷ​ൻ ന​ൽ​കാം

പി​ജി, ബി​പി​എ​ഡ്, ബി​എ​ൽ​ഐ​എ​സ്സി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​നു ഇ​ന്നും നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ വി​വ​രം ക്യാ​പ് വെ​ബ്സൈ​റ്റി​ൽ ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും.


ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്സ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​സ്് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ 201819 തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​കെ. ന​യ​ന ചെ​യ​ർ​മാ​നാ​യും എ.​പി. പ്ര​ശാ​ന്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ സാ​ബു തോ​മ​സ് അ​റി​യി​ച്ചു. എ​സ്. സ്നേ​ഹ​യാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യി മു​ഹ​മ്മ​ദ് അ​ഷ്ക​ർ, ദ​യ സാ​ബു എ​ന്നി​വ​രും ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി കെ.​ബി. അ​നൂ​പ് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 758 വോ​ട്ടാ​ണ് പോ​ൾ ചെ​യ്ത​ത്.