ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ- അഡ്വാൻസ്ഡ് മേയ് 19ന്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കളിൽ ഏതെങ്കിലുമൊന്നിൽ ഭാവി കരുപ്പിടിപ്പിക്കാൻ അവസരമൊരുക്കുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻഅഡ്വാൻസ്ഡ് (ജെഇഇഅഡ്വാൻസ്ഡ്) മേയ് 19നു നടത്തും. പൂർണമായും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. മൂന്നു മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടു ഭാഗങ്ങളുണ്ടായിരിക്കും. ഐഐടി റൂർക്കിയാണ് ഇത്തവണത്തെ ഓർഗനൈസിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെഇഇമെയിൻ ഒന്നാം പേപ്പറിൽ ഏറ്റവും മികച്ച സ്ഥാനം നേടുന്നവരെയാണു ഐഐടികളിലെ അഡ്മിഷനുള്ള ജെഇഇഅഡ്വാൻസ്ഡിനു പരിഗണിക്കുന്നത്.
പങ്കെടുക്കുന്ന സ്ഥാപനങ്ങൾ
ജെഇഇഅഡ്വാൻസ്ഡ് റാങ്ക് ലിസ്റ്റിൽനിന്നു പ്രവേശനം നടത്തുന്ന സ്ഥാപനങ്ങൾ. പാലക്കാട് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഐഐടികൾ. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്. തിരുവനന്തപുരം, ബെറാംപൂർ, ഭോപ്പാൽ, കോൽക്കത്ത, മൊഹാലി, പൂന, തിരുപ്പതി എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ). തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി). റായ്ബറേലിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി. വിശാഖപണത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി.
പ്രോഗ്രാമുകൾ
ജെഇഇ അഡ്വാൻസ്ഡ് വഴി അഡ്മിഷൻ നടത്തുന്ന പ്രോഗ്രാമുകളും ദൈർഘ്യവും: ബിടെക് നാലു വർഷം, ബിഎസ്നാല്, ബിഫാംനാല്, ബിഡിസൈൻനാല്, ബിആർക്ക്അഞ്ച്, ബിടെക്എംടെക് ഇരട്ട ബിരുദംഅഞ്ച്, ബിഎസ്എംഎസ് ഇരട്ട ബിരുദംഅഞ്ച്, ബിടെക് എംബിഎ ഇരട്ട ബിരുദംഅഞ്ച്, ഇന്റഗ്രേറ്റഡ് എംഫാംഅഞ്ച്, ഇന്റഗ്രേറ്റഡ് എംഎസ്സിഅഞ്ച്, ഇന്റഗ്രേറ്റഡ് എംടെക്അഞ്ച്, ഇന്റഗ്രേറ്റഡ് എംഎസ്സി ടെക്നോളജിഅഞ്ച്.
പരീക്ഷയുടെ ഘടന
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പാർട്ടുകളായാണ് ജെഇഇ അഡ്വാൻസ്ഡ് നടത്തുന്നത്. രാവിലെ ഒന്പതു മുതൽ പന്ത്രണ്ട് വരെയും ഉച്ച കഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെയും. രണ്ടു പാർട്ടും നിർബന്ധമായും എഴുതണം. ഓരോ പാർട്ടിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ജെഇഇമെയിൻ ഫലം പ്രഖ്യാപിച്ച ശേഷമേ ജെഇഇഅഡ്വാൻസ്ഡിന്റെ രജിസ്ട്രേഷൻ ആരംഭിക്കൂ. www.jeeadv.ac.in